in ,

LOVELOVE

ഈസ്റ്റ്‌ ബംഗാളിനെ കുറിച്ച് ഇവാൻ പറഞ്ഞത്..

ഇന്നത്തെ മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ ഈസ്റ്റ്‌ ബംഗാളിനെ നേരിടുന്നതിനെ കുറിച്ചും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച് സംസാരിച്ചു. ഐഎസ്എല്ലിൽ ആർക്ക് വേണമെങ്കിലും ആരെയും തോൽപിക്കാൻ കഴിയുമെന്ന് പറഞ്ഞ ഇവാൻ നാളത്തെ മത്സരത്തിന് നമ്മൾ തയ്യാറായിരിക്കണമെന്നും പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിൽ മഞ്ഞ നിറമണിഞ്ഞു നിറഞ്ഞു തുളുമ്പുന്ന കലൂർ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് ഈസ്റ്റ്‌ ബംഗാളിനെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. ഇന്ന് രാത്രി 7:30-നാണ്‌ ഒമ്പതാം ഐഎസ്എൽ സീസണിന് കൊച്ചിയിൽ തുടക്കം കുറിക്കുന്നത്.

ഇന്നത്തെ മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ ഈസ്റ്റ്‌ ബംഗാളിനെ നേരിടുന്നതിനെ കുറിച്ചും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച് സംസാരിച്ചു. ഐഎസ്എല്ലിൽ ആർക്ക് വേണമെങ്കിലും ആരെയും തോൽപിക്കാൻ കഴിയുമെന്ന് പറഞ്ഞ ഇവാൻ നാളത്തെ മത്സരത്തിന് നമ്മൾ തയ്യാറായിരിക്കണമെന്നും പറഞ്ഞു.

“ഈസ്റ്റ് ബംഗാളിന് കുറച്ച് നല്ല സീസണുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ കഴിഞ്ഞ വർഷം കേരള ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിലും ഇത് തന്നെയായിരുന്നു. അത്തരമൊരു വരണ്ട കാലയളവിനുശേഷം ഇപ്പോൾ നിങ്ങൾക്ക് പുതിയ ആശയങ്ങളുണ്ട്, നിങ്ങൾക്ക് പുതിയ പ്രചോദനങ്ങളുണ്ട്, നിങ്ങൾക്ക് പുതിയ ശക്തിയുണ്ട്.”

“ഈസ്റ്റ്‌ ബംഗാളിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. തീർച്ചയായും അവർക്ക് നല്ല പരിശീലകരും നല്ല ടീമുമുണ്ട്, ഞാൻ പറഞ്ഞത് പോലെ ആർക്കും ആരെയും തോൽപ്പിക്കാൻ കഴിയും, എല്ലാ കളിയിലും അത് ഐ എസ് എല്ലിൽ സാധ്യമാണ്. നാളേക്ക് വേണ്ടി നമ്മൾ തയ്യാറായിരിക്കണം.” – ഇവാൻ പറഞ്ഞു.

കൊച്ചിയിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ്‌ ബംഗാളിനെതിരെ, ലൈവ് കാണാം..

കിടിലൻ ഇലവനുമായി ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ്‌ ബംഗാളും..ഇന്ന് കൊച്ചിയിൽ തീപാറും?