in , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാനുള്ള യാത്രയിലാണെന്ന് കരോലിസ്

യുവാക്കളുടെയും പരിചയസമ്പന്നരായ കളിക്കാരുടെയും ഒരു നല്ല മിശ്രിതമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമെന്ന പറഞ്ഞ കരോലിസ്, കഴിഞ്ഞ പ്രാവശ്യം കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട കിരീടം ഇത്തവണ നേടിയെടുക്കാനുള്ള യാത്രയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നും കൂട്ടിച്ചേർത്തു

പല തവണ കൈവിട്ടു പോയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആ കനക കിരീടം നേടുകയെന്ന സ്വപ്നവുമായാണ് തങ്ങൾ പുതിയ സീസണിലേക്ക് പ്രവേശിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടറായ കരോലിസ് സ്കിൻകിസ്.

2022-2023 ഐഎസ്എൽ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് ഒഫീഷ്യൽ പ്രഖ്യാപനം വന്നതിന് ശേഷമാണ് കരോലിസ് സ്കിൻകിസ് വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചുള്ള പ്രധാന കാര്യങ്ങൾ സൂചിപ്പിച്ചത്.

യുവാക്കളുടെയും പരിചയസമ്പന്നരായ കളിക്കാരുടെയും ഒരു നല്ല മിശ്രിതമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമെന്ന പറഞ്ഞ കരോലിസ്, കഴിഞ്ഞ പ്രാവശ്യം കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട കിരീടം ഇത്തവണ നേടിയെടുക്കാനുള്ള യാത്രയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നും കൂട്ടിച്ചേർത്തു.

“ഐ‌എസ്‌എൽ 2022-2023 സീസണിലേക്കുള്ള മത്സരത്തിലേക്ക് ഞങ്ങൾ പ്രവേശിക്കുന്നത് കിരീടം നേടുകയെന്ന സ്വപ്നവുമായാണ്. സ്ഥിരത നൽകുന്നതിനും ക്ലബിന്റെ കായിക പദ്ധതികൾ വികസിപ്പിക്കുന്നതിനുമായി കരാർ പുതുക്കിയത് വഴി ഞങ്ങളുടെ പ്രധാന കളിക്കാരെ ടീമിൽ നിലനിർത്തുന്നത് സംബന്ധിച്ച് ക്ലബ് ഗൗരവമായ ശ്രദ്ധ നൽകിയിട്ടുണ്ട്.”

“യുവാക്കളുടെയും പരിചയസമ്പന്നരായ കളിക്കാരുടെയും ഒരു നല്ല മിശ്രിതമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്, കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ടത് നേടാനുള്ള യാത്രയിലാണ് ടീം മുഴുവനും. കൂടാതെ ആരാധകർ വീണ്ടും സ്റ്റേഡിയങ്ങളിലേക്ക് തിരികെയെത്തുന്നതിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വളരെയധികം ആവേശത്തിലാണ്.” – കരോലിസ് സ്കിൻകിസ് പറഞ്ഞു.

നാണ്, സച്ചിൻ, നിഹാൽ, ശ്രീകുട്ടൻ.. ബ്ലാസ്റ്റേഴ്‌സ് ടീമിലെ യുവരത്നങ്ങൾ

“എനിക്ക് സമാധാനം തരില്ലെങ്കിലും കളത്തിൽ അവർ ഗൗരവമുള്ളവരാണ്” – ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കുറിച്ച് സഹതാരം