in , ,

LOVELOVE LOLLOL OMGOMG AngryAngry

“എനിക്ക് സമാധാനം തരില്ലെങ്കിലും കളത്തിൽ അവർ ഗൗരവമുള്ളവരാണ്” – ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കുറിച്ച് സഹതാരം

നിഹാലും ശ്രീക്കുട്ടനും പ്രീസീസണിലുടനീളം കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീനിയർ ടീമിന്റെ ഭാഗമായിരുന്നു. ഇവരിൽ നിന്ന് ആരാധകർക്ക് എന്ത് പ്രതീക്ഷിക്കാം? എന്ന ചോദ്യത്തിനാണ് താരം ഉത്തരം നൽകിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് പുതുതായി ഇടം നേടിയ മലയാളി യുവതാരങ്ങളായ നിഹാൽ സുധീഷ്, എംഎസ് ശ്രീകുട്ടൻ എന്നിവർ കഴിവുള്ള മികച്ച താരങ്ങളാണെന്നും, കളത്തിലിറങ്ങിയാൽ വളരെ ഗൗരവമുള്ളവരാണെന്നും വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് താരം ബിജോയ്‌ വർഗീസ്.

നിഹാലും ശ്രീക്കുട്ടനും പ്രീസീസണിലുടനീളം കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീനിയർ ടീമിന്റെ ഭാഗമായിരുന്നു. ഇവരിൽ നിന്ന് ആരാധകർക്ക് എന്ത് പ്രതീക്ഷിക്കാം? എന്ന ചോദ്യത്തിനാണ് താരം ഉത്തരം നൽകിയത്.

“ഇരുവരും ശരിക്കും മികച്ച കളിക്കാരാണ്, അവർ വേഗതയുള്ളവരും ഡ്രിബ്ലിങ്ങിലും മറ്റുമെല്ലാം പ്രാവീണ്യമുള്ളവരുമാണ്. അവർ നന്നായി ചെയ്തോ എന്ന് എല്ലാ ദിവസവും പരിശീലനം കഴിഞ്ഞ് അവർ മുറിയിൽ വന്ന് എന്നോട് ചോദിക്കും, കഴിഞ്ഞ സീസണിൽ ഞാൻ അവരുടെ സ്ഥാനത്തായിരുന്നു.”

“അവർ ചെയ്യുന്നത് ദൈവവും പരിശീലകനും കാണുന്നുണ്ടെന്നും, അതിനാൽ അവരുടെ പ്രയത്നത്തിന് ഫലം ലഭിക്കുമെന്നും ഞാൻ അവരോട് പറയും. അവർ എന്നോട് ടൺ കണക്കിന് ചോദ്യങ്ങൾ ചോദിക്കും, എന്നെ മുറിയിൽ സമാധാനമായി ഇരിക്കാൻ അനുവദിക്കില്ല (ബിജോയ്‌ ചിരിച്ചുകൊണ്ട് പറയുന്നു). പക്ഷേ കളത്തിലിറങ്ങുമ്പോൾ അവർ വളരെ ഗൗരവമുള്ളവരാണ്.” – ബിജോയ്‌ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാനുള്ള യാത്രയിലാണെന്ന് കരോലിസ്

നാളെ ആദ്യ അങ്കം;ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനെ കുറിച്ചുള്ള സൂചനകൾ പുറത്ത്