in ,

LOVELOVE

ആദ്യ മത്സരത്തിന് മുൻപായി ഫാൻസിനെ കുറിച്ച് ഇവാന് പറയാനുള്ളത്..

കൊൽക്കത്തൻ വമ്പൻമാരായ ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിന് മുൻപായി നടന്ന പത്രസമ്മേളനത്തിൽ, ഇത്തവണ ആരാധകർ ഐഎസ്എൽ മത്സരങ്ങൾക്ക് വേണ്ടി സ്റ്റേഡിയത്തിലെത്തുന്നതിനെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച് സംസാരിച്ചിരുന്നു

ഈസ്റ്റ്‌ ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെയും ഐഎസ്എല്ലിന്റെയും ആദ്യ മത്സരം തുടങ്ങുവാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലെ മഞ്ഞകടലിനെ സാക്ഷിയാക്കി ഇന്ന് ഐഎസ്എല്ലിലെ ആദ്യ മത്സരം അരങ്ങേറും.

കൊൽക്കത്തൻ വമ്പൻമാരായ ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിന് മുൻപായി നടന്ന പത്രസമ്മേളനത്തിൽ, ഇത്തവണ ആരാധകർ ഐഎസ്എൽ മത്സരങ്ങൾക്ക് വേണ്ടി സ്റ്റേഡിയത്തിലെത്തുന്നതിനെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച് സംസാരിച്ചിരുന്നു.

ആരാധകർ സ്റ്റേഡിയങ്ങളിലേക്ക് തിരികെയെത്തുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ ഇവാൻ ആശാൻ ഇത്തവണ കഴിവിന്റെ പരമാവധി കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാൻ ശ്രമിക്കുമെന്ന് പറഞ്ഞു. കൂടാതെ ഫുട്ബോൾ ഗെയിം കാണികൾക്ക്‌ വേണ്ടിയുള്ളതാണെന്നും ഇവാൻ കൂട്ടിച്ചേർത്തു.

“സ്റ്റേഡിയത്തിലേക്ക് പ്രത്യേകിച്ചും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നു എന്നതാണ് ഏറ്റവും സന്തോഷകരം. ഇതുവരെയുള്ള ടീമിന്റെ പ്രീ സീസണ്‍ ഒരുക്കങ്ങളില്‍ ഞാൻ സന്തുഷ്ടനാണ്, ഫുട്‌ബോള്‍ കാണികള്‍ക്കായുള്ളതാണ്.”

“അതുകൊണ്ടുതന്നെ നിറഞ്ഞ ഗാലറിക്ക് മുന്നില്‍ കളിക്കുക എന്നത് ഏറ്റവും ആവേശകരമാണ്‌. കഴിഞ്ഞ സീസണില്‍ ടീമിന് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചു. ഇത്തവണയും കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ ടീം ഒന്നടങ്കം പരിശ്രമിക്കും” – ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.

കിടിലൻ ഇലവനുമായി ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ്‌ ബംഗാളും..ഇന്ന് കൊച്ചിയിൽ തീപാറും?

ബ്ലാസ്റ്റേഴ്സിനോട് തോൽക്കാനല്ല ഞങ്ങൾ ഇവിടെ വന്നിരിക്കുന്നതെന്ന് ഈസ്റ്റ്‌ ബംഗാൾ കോച്ച്