in ,

ബ്ലാസ്റ്റേഴ്സിനോട് തോൽക്കാനല്ല ഞങ്ങൾ ഇവിടെ വന്നിരിക്കുന്നതെന്ന് ഈസ്റ്റ്‌ ബംഗാൾ കോച്ച്

ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റർസിനെതിരെ തോറ്റുമടങ്ങാനല്ല തങ്ങൾ വന്നതെന്ന് ഈസ്റ്റ്‌ ബംഗാളിന്റെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. കേരള ബ്ലാസ്റ്റേഴ്സിനു എതിരെ നടക്കുന്ന എവേ മത്സരത്തിന് മുൻപായി നടന്ന പത്രസമ്മേളനത്തിലാണ് മുൻ ഇന്ത്യൻ ദേശീയ ടീം പരിശീലകൻ കൂടിയായ സ്റ്റീഫൻ കോൺസ്റ്റാന്റൈൻ ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്ന വാക്കുകൾ പറഞ്ഞത്.

ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റർസിനെതിരെ തോറ്റുമടങ്ങാനല്ല തങ്ങൾ വന്നതെന്ന് ഈസ്റ്റ്‌ ബംഗാളിന്റെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ.

കേരള ബ്ലാസ്റ്റേഴ്സിനു എതിരെ നടക്കുന്ന എവേ മത്സരത്തിന് മുൻപായി നടന്ന പത്രസമ്മേളനത്തിലാണ് മുൻ ഇന്ത്യൻ ദേശീയ ടീം പരിശീലകൻ കൂടിയായ സ്റ്റീഫൻ കോൺസ്റ്റാന്റൈൻ ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്ന വാക്കുകൾ പറഞ്ഞത്.

താൻ സീസണിൽ ഈസ്റ്റ്‌ ബംഗാളിൽ എത്തുമ്പോൾ സ്‌ക്വാഡിൽ വെറും 12 പേരാണ് ഉണ്ടായിരുന്നതെന്നും, എന്നാൽ ഇപ്പോൾ ടീം വളരെയധികം ശക്തമായി കഴിഞ്ഞുവെന്നും കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാളിന്റെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റാന്റൈൻ പറഞ്ഞു

“നാളെ കേരള ബ്ലാസ്റ്റർസിനെതിരായ മത്സരംതോൽക്കാനല്ല ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്, ഞാൻ ഈസ്റ്റ്‌ ബംഗാൾ ടീമിലേക്ക് വന്നത് അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്യാനുമല്ല, ഞാൻ സീസണിൽ ഈസ്റ്റ്‌ ബംഗാളിലേക്ക് എത്തുമ്പോൾ വെറും 12 പേരാണ് സ്‌ക്വാഡിൽ ഉണ്ടായിരുന്നത്, എന്നാൽ ഇപ്പോൾ ടീം ശക്തമായി കഴിഞ്ഞു, ഇത്തവണ മികച്ച ഞങ്ങൾ പ്രകടനം നടത്തുമെന്ന് ഉറപ്പ് നൽകുന്നു.” – സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞു.

എല്ലാ ടീമുകളും കിടിലൻ സൈനിങ്ങുകൾ നടത്തുന്ന ട്രാൻസ്ഫർ വിൻഡോയിൽ നിശബ്ദമായി നിന്നിരുന്ന ഈസ്റ്റ്‌ ബംഗാൾ അവസാന സമയത്താണ് തങ്ങളുടെ സൈനിങ്ങുകൾ നടത്തുന്നത്. ഒരുപിടി കിടിലൻ ഇന്ത്യൻ താരങ്ങളെ ഒറ്റയടിക്ക് തൂക്കിയെടുത്ത ഈസ്റ്റ്‌ ബംഗാൾ അഞ്ച് വിദേശ താരങ്ങളെയും ഒപ്പമാണ് സൈനിങ് പ്രഖ്യാപനം നടത്തിയത്.

ആദ്യ മത്സരത്തിന് മുൻപായി ഫാൻസിനെ കുറിച്ച് ഇവാന് പറയാനുള്ളത്..

ബ്ലാസ്റ്റേഴ്സിനും ഐഎസ്എല്ലിനും റഫറി പണി തരുമോ? ഇവാൻ പറയുന്നു