in , ,

LOVELOVE

തകർപ്പൻ വിജയം?യോഗ്യത ഉറപ്പാക്കി കേരള ബ്ലാസ്റ്റേഴ്‌സ്..

രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയം ത്രികരിപൂരിൽ നടന്ന മത്സരത്തിൽ ഷൂട്ടേഴ്‌സ് യുണൈറ്റഡായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് വിജയം നേടിയത്.

കേരള പ്രീമിയർ ലീഗിലേക്കുള്ള യോഗ്യത മത്സരങ്ങളിൽ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും കേരള പ്രീമിയർ ലീഗ് കളിക്കാനെത്തുന്നു. ഇന്ന് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം തകർപ്പൻ വിജയം നേടിയതോടെയാണ് യോഗ്യത ഉറപ്പായത്.

രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയം ത്രികരിപൂരിൽ നടന്ന മത്സരത്തിൽ ഷൂട്ടേഴ്‌സ് യുണൈറ്റഡായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് വിജയം നേടിയത്.

മത്സരം തുടങ്ങി ആദ്യ പകുതിയിൽ തന്നെ റോഷന്റെ ഗോളിലൂടെ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി രണ്ടാം പകുതിയിലും റോഷൻ തന്റെ ഗോൾ നേട്ടം രണ്ടായി ആഘോഷിച്ചു. ബാസിത്, അൽകേഷ് എന്നിവരും കൂടി സ്കോർബോർഡിൽ ഇടം നേടിയപ്പോൾ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയമണഞ്ഞത്.

ഷൂട്ടേഴ്‌സ് യുണൈറ്റഡിനേതിരായ മത്സരം വിജയിച്ചതോടെ കേരള പ്രീമിയർ ലീഗ് യോഗ്യത ഉറപ്പാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം നാളെ നടക്കുന്ന ഫൈനൽ മത്സരത്തിൽ പയ്യന്നൂർ കോളേജിനെ നേരിടും. അവസാന സീസണുകളിൽ കേരള പ്രീമിയർ ലീഗിൽ നിന്നും തരം താഴ്ത്തപ്പെട്ട ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ് ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട്.

മോംഗിൽന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫെൻസ് തകർക്കുമോ? ആശാൻ പറയുന്നു..

ATK മോഹൻ ബഗാനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു?ടിക്കറ്റ് വിലകൾ ഇതാ..