in , ,

LOVELOVE LOLLOL AngryAngry

മോംഗിൽന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫെൻസ് തകർക്കുമോ? ആശാൻ പറയുന്നു..

വിക്ടർ മോംഗിൽ ആവേശകരമായ സൈനിംഗ് ആണെങ്കിലും, ലെസ്‌കോവിക്-ഹോർമിപാം കൂട്ടുകെട്ട് തകരുമോ? ഹോർമിപാമിന്റെ കളി സമയത്തെയും വികസനത്തെയും മോംഗിൽന്റെ സാന്നിധ്യം ബാധിക്കുമോ എന്ന ആശങ്കയുണ്ടോ? എന്ന ചോദ്യത്തിന് ഇവാൻ നൽകിയ മറുപടി ചുവടെ കൊടുക്കുന്നു.

സ്പാനിഷ് താരം വിക്ടർ മോംഗിൽന്റെ വരവ് കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഡിഫെൻസ് ജോഡിയായ ഹോർമി-ലെസ്‌കോ കൂട്ടുകെട്ടിന് തകർക്കുമോ എന്ന ആരാധകരുടെ സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

വിക്ടർ മോംഗിൽ ആവേശകരമായ സൈനിംഗ് ആണെങ്കിലും, ലെസ്‌കോവിക്-ഹോർമിപാം കൂട്ടുകെട്ട് തകരുമോ? ഹോർമിപാമിന്റെ കളി സമയത്തെയും വികസനത്തെയും മോംഗിൽന്റെ സാന്നിധ്യം ബാധിക്കുമോ എന്ന ആശങ്കയുണ്ടോ? എന്ന ചോദ്യത്തിന് ഇവാൻ നൽകിയ മറുപടി ചുവടെ കൊടുക്കുന്നു.

“ഈ താരങ്ങൾക്ക്‌ ഒരു ടീമിലെ റോളുകളെ കുറിച്ച് അറിയാം. ഈ സാഹചര്യത്തിൽ എന്ത് സംഭവിച്ചാലും ആരാണ് കളിക്കുന്നത് എന്നത് പ്രശ്നമല്ല എന്നതാണ് വസ്തുത, നിങ്ങളുടെ സ്ഥാനങ്ങൾ നിങ്ങൾ തന്നെ കവർ ചെയ്യേണ്ടതുണ്ട്.”

“വിക്ടർ മോംഗിൽ ഒരു മികച്ച കളിക്കാരനാണ്. ഐഎസ്‌എല്ലിൽ നാല് വിദേശ താരങ്ങൾ മാത്രമേ ഒരു സമയം കളിക്കളത്തിൽ കുപ്പായമണിയുക എന്നതാണ് നിയമം. ആർക്കും എപ്പോൾ വേണമെങ്കിലും ഏത് പൊസിഷനിലും കളിക്കാൻ കഴിയുമെന്നതാണ് ഞങ്ങളുടെ ടീമിലെ നല്ല കാര്യം.”

“അത് എതിരാളികളെയും സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കും. ഈ താരങ്ങൾ പരസ്പരം മനസ്സിലാക്കുകയും അവർ ടീമിന്റെ പ്രവർത്തന രീതി സ്വീകരിക്കുകയും ചെയ്യുന്നു, അവർ എല്ലാത്തിനെയും ബഹുമാനിക്കുന്നു. അതിനാൽ യാതൊരു പ്രശ്നവുമില്ല, കൂടുതൽ മെച്ചപ്പെടുകയെന്നല്ലാതെ മറ്റൊന്നുമില്ല.” – ഇവാൻ വുകോമാനോവിച് പറഞ്ഞു.

ഹ്യൂമും ജോസുവുമുള്ള ലിസ്റ്റിൽ ഇത്തവണ ആര് ഇടം നേടും?

തകർപ്പൻ വിജയം?യോഗ്യത ഉറപ്പാക്കി കേരള ബ്ലാസ്റ്റേഴ്‌സ്..