in , ,

LOVELOVE OMGOMG AngryAngry

ഹ്യൂമും ജോസുവുമുള്ള ലിസ്റ്റിൽ ഇത്തവണ ആര് ഇടം നേടും?

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ഗോൾ നേടിയ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ സ്വന്തം ഇയാൻ ഹ്യൂമ് മുതൽ കഴിഞ്ഞ സീസണിൽ ആദ്യ ഗോൾ നേടിയ സഹൽ അബ്ദുസമദ് വരെ നീണ്ടുനിൽക്കുന്നത് എട്ടോളം വിത്യസ്ത താരങ്ങളാണ്

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകനും അത്രമേൽ പ്രിയപ്പെട്ടതാണ്. ബ്ലാസ്റ്റേഴ്‌സ് ഗോളുകൾ നേടുമ്പോൾ വിറച്ചു നിൽക്കുന്ന കലൂർ സ്റ്റേഡിയത്തിലെ ആരാധക കൂട്ടത്തെ കണ്ട് അമ്പരന്നവരാണ് ഐഎസ്എൽ ആരാധകർ.

2014 മുതൽ ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഓരോ സീസണിലും കിടിലൻ താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിഞ്ഞത്. ഇയാൻ ഹ്യൂമ് മുതൽ ബർതലോമിയോ ഓഗ്ബച്ച വരെ കുപ്പായമണിഞ്ഞ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഓരോ സീസണിലും വന്നുപോയ താരങ്ങളെ എല്ലായിപ്പോഴും മനസ്സറിഞ്ഞു സ്നേഹിക്കുന്നവരാണ് ആരാധകർ.

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഓരോ ഐഎസ്എൽ സീസണിലും ആദ്യ ഗോൾ നേടിയ താരങ്ങളെയാണ് ഇന്ന് നമ്മൾ പരിശോധിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ഗോൾ നേടിയ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ സ്വന്തം ഇയാൻ ഹ്യൂമ് മുതൽ കഴിഞ്ഞ സീസണിൽ ആദ്യ ഗോൾ നേടിയ സഹൽ അബ്ദുസമദ് വരെ നീണ്ടുനിൽക്കുന്നത് എട്ടോളം വിത്യസ്ത താരങ്ങളാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ ഐഎസ്എല്ലിന്റെ ഓരോ സീസണിലും ആദ്യ ഗോൾ നേടിയവരിൽ കഴിഞ്ഞ സീസണിൽ ഗോൾനേട്ടം ആഘോഷിച്ച മലയാളി താരം സഹൽ അബ്ദുസമദ് മാത്രമാണ് വിദേശിയല്ലാത്ത ഏകതാരം.

ഇയാൻ ഹ്യൂമും ജോസുവും സിഡോയുമടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ ഐഎസ്എൽ സീസണിലെയും ആദ്യ ഗോൾ നേടിയ താരങ്ങളുടെ ലിസ്റ്റ് ഇങ്ങനെയാണ് :

ISL 1 – Ian Hume.

ISL 2 – Josu Currias.

ISL 3 – Micheal Chopra.

ISL 4 – Mark Sifnieos.

ISL 5 – Matej Poplatnic.

ISL 6 – Barth Ogbeche.

ISL 7 – Sergio Cidoncha.

ISL 8 – Sahal Abdul Samad.

ഐഎസ്എല്ലിന്റെ ഒമ്പതാം സീസണിലെ ആദ്യ മത്സരത്തിന് കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾസ്കോറർ ആരാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ്‌ ചെയ്യൂ.

ഐഎസ്എൽ ചരിത്രത്തിലെ ആ ഗോൾറെക്കോർഡ് ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പേരിലാണ്..

മോംഗിൽന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫെൻസ് തകർക്കുമോ? ആശാൻ പറയുന്നു..