in , ,

LOVELOVE

ഐഎസ്എൽ ചരിത്രത്തിലെ ആ ഗോൾറെക്കോർഡ് ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പേരിലാണ്..

കഴിഞ്ഞ സീസൺ വരെ ചെന്നെയിൻ എഫ്സിയുടെ റാഫേൽ ക്രിവല്ലാരോയാണ് ഈ റെക്കോർഡ് സൂക്ഷിച്ചിരുന്നുവെങ്കിലും കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം ആ റെക്കോർഡ് സ്വന്തമാക്കി. റാഫേൽ ക്രിവല്ലാരോ നേടിയ 55 യാർഡ്‌സ് നീളമുള്ള ഗോളിനെയാണ് ബ്ലാസ്റ്റേഴ്‌സ് താരം മറികടന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മാമാങ്കം ആവേശമേറിയ എട്ടോളം സീസണുകൾ പിന്നിട്ട് ഒമ്പതാം സീസണിനരികെ എത്തിനിൽക്കുകയാണ്. ഇന്ത്യയുടെ വിവിധ ഭാഗത്ത്‌ നിനുമുള്ള നിരവധി ടീമുകൾ തമ്മിൽ മാറ്റുരക്കുന്ന ഐഎസ്എൽ മത്സരങ്ങൾ എന്നും കാണികൾക്ക് ആവേശകരമാണ്.

പുതിയ സീസണിലേക്ക് കടക്കാൻ ഒരുങ്ങുവേ, ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ പിറന്ന ഏറ്റവും നീളമേറിയ ഗോൾ ഏതായിരിക്കുമെന്ന് ചില ആരാധകരെങ്കിലും അന്വേഷിക്കുന്നുണ്ടാവും.

കഴിഞ്ഞ സീസൺ വരെ ചെന്നെയിൻ എഫ്സിയുടെ റാഫേൽ ക്രിവല്ലാരോയാണ് ഈ റെക്കോർഡ് സൂക്ഷിച്ചിരുന്നുവെങ്കിലും കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം ആ റെക്കോർഡ് സ്വന്തമാക്കി. റാഫേൽ ക്രിവല്ലാരോ നേടിയ 55 യാർഡ്‌സ് നീളമുള്ള ഗോളിനെയാണ് ബ്ലാസ്റ്റേഴ്‌സ് താരം മറികടന്നത്.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരം അൽവരോ വസ്കസ് കഴിഞ്ഞ സീസണിൽ നേടിയ 64 യാർഡ്‌സ് നീളമുള്ള ലോങ്ങ്‌ റേഞ്ച് ഗോളാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും നീളമേറിയ ഗോളെന്ന റെക്കോർഡ് സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലൂടെ ഐഎസ്എൽ അരങ്ങേറ്റം കുറിച്ച അൽവരോ വസ്കസ് നിലവിൽ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവയുടെ താരമാണ്. വരും സീസണിൽ എഫ്സി ഗോവക്കൊപ്പം മികച്ച നേട്ടങ്ങൾ നേടാനാകുമെന്ന് അൽവരോ വസ്കസ് പ്രതീക്ഷ പങ്കുവെച്ചിരുന്നു.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരെ അൽവരോ വസ്കസ് നേടിയ ലോങ്ങ്‌ റേഞ്ച് ഗോൾ ഇതാ :

കൊമ്പുകോർക്കാനൊരുങ്ങി സഹൽ vs സുഹൈർ?കണക്കുകൾ ഇതാ..

ഹ്യൂമും ജോസുവുമുള്ള ലിസ്റ്റിൽ ഇത്തവണ ആര് ഇടം നേടും?