in , ,

LOVELOVE

കൊമ്പുകോർക്കാനൊരുങ്ങി സഹൽ vs സുഹൈർ?കണക്കുകൾ ഇതാ..

കളത്തിന് പുറത്തെ സൗഹൃദം കളത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാനനുവദിക്കാതെയായിരിക്കും ഈസ്റ്റ്‌ ബംഗാളിന്റെ മലയാളി മുന്നേറ്റ നിര താരം വിപി സുഹൈറും, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മലയാളി മിഡ്‌ഫീൽഡർ സഹൽ അബ്ദുസമദ് എന്നിവർ കുപ്പായമണിയുക.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ പോരാട്ടമാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. നിലവിലെ ഐഎസ്എൽ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ്‌ ബംഗാളിനെയാണ് നേരിടുന്നത്.

ഒക്ടോബർ 7-ന് കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനമായ കലൂർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വലിയൊരു ആരാധകകൂട്ടത്തിന്റെ പിന്തുണയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ബൂട്ട് കെട്ടുക, എന്നാൽ എവേ മത്സരത്തിൽ നിന്നും വിലപ്പെട്ട മൂന്നു പോയന്റുകൾ നേടാനാണ് ഈസ്റ്റ്‌ ബംഗാൾ ബൂട്ട് കെട്ടുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് vs ഈസ്റ്റ്‌ ബംഗാൾ മത്സരത്തിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ നോക്കികാണുന്ന ഇന്ത്യയുടെ രണ്ട് മലയാളി താരങ്ങൾ കൊമ്പുകോർക്കുന്നുവെന്ന പ്രത്യേകതയും ഐഎസ്എൽ ഉദ്ഘാടന മത്സരത്തിനുണ്ട്.

കളത്തിന് പുറത്തെ സൗഹൃദം കളത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാനനുവദിക്കാതെയായിരിക്കും ഈസ്റ്റ്‌ ബംഗാളിന്റെ മലയാളി മുന്നേറ്റ നിര താരം വിപി സുഹൈറും, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മലയാളി മിഡ്‌ഫീൽഡർ സഹൽ അബ്ദുസമദ് എന്നിവർ കുപ്പായമണിയുക.

ഇരുടീമുകളുടെയും സൂപ്പർ താരങ്ങളാണ് ഇരുവരും എന്നത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് vs ഈസ്റ്റ്‌ ബംഗാൾ മത്സരത്തിന് മുൻപായി നമുക്ക് ചില കണക്കുകൾ പരിശോധിക്കണ്ടതുണ്ട്.

അവസാന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഇരുതാരങ്ങളുടെയും കണക്കുകളാണ് നമ്മൾ ഇവിടെ നോക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കഴിഞ്ഞ സീസണിൽ സഹൽ കുപ്പായമണിഞ്ഞപ്പോൾ, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിക്ക്‌ വേണ്ടിയാണ് വിപി സുഹൈർ കുപ്പായമണിഞ്ഞത്.

സഹൽ അബ്ദുസമദ് vs വിപി സുഹൈർ എന്നിവരുടെ 2021-2022 സീസണിലെ കണക്കുകൾ ഇങ്ങനെയാണ്:

മുട്ടാൻ നോക്കേണ്ട, പണി പാളും!! മല്ലൻ ടീമുമായി ലീഗ് വിന്നേഴ്സ് വരുന്നു..

ഐഎസ്എൽ ചരിത്രത്തിലെ ആ ഗോൾറെക്കോർഡ് ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പേരിലാണ്..