in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

മുട്ടാൻ നോക്കേണ്ട, പണി പാളും!! മല്ലൻ ടീമുമായി ലീഗ് വിന്നേഴ്സ് വരുന്നു..

ശാരീരികമായി കൂടുതൽ കരുത്തുള്ള തകർപ്പൻ താരങ്ങളുമായി പുതിയ പരിശീലകന് കീഴിൽ പുതിയ ഐഎസ്എൽ സീസണിൽ വിജയകൊടി പാറിക്കാൻ ഒരുങ്ങുന്ന ജംഷഡ്പൂർ എഫ്സിയുടെ സാധ്യത ലൈനപ്പ് നമുക്ക് പരിശോധിച്ചു നോകാം..

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നേടിയ ലീഗ് ഷീൽഡ് ട്രോഫി നിലനിർത്താൻ ലക്ഷ്യമാക്കി ഉരുക്കുനാട്ടിൽ നിന്നും ജംഷഡ്പൂർ എഫ്സി അണിഞ്ഞൊരുങ്ങി വരുമ്പോൾ ഇത്തവണ ഷീൽഡ് ട്രോഫിക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം കൂടി നേടാനാണ് പുതിയ പരിശീലകന് കീഴിൽ ടീം തയ്യാറെടുക്കുന്നത്.

എന്നാൽ കഴിഞ്ഞ സീസണിൽ ടീമിന്റെ നട്ടെല്ലായി പ്രവർത്തിച്ച ഗ്രേഗ് സ്റ്റിവാർട്ട്, മുഖ്യപരിശീലകൻ ഓവൻ കോയൽ എന്നിവർ ക്ലബ്ബിനോട് വിടപറഞ്ഞത് ആരാധകർക്ക് സങ്കടം സൃഷ്ടിച്ചിരുന്നു. എങ്കിലും ചില താരങ്ങളുടെ കരാർ പുതുക്കൽ ആരാധകർക്ക് ആശ്വാസമേകി.

വിദേശ താരങ്ങളായ സെന്റർ ബാക്കുകൾ എലി സാബിയ, പീറ്റർ ഹാർട്ലി തുടങ്ങിയവരുടെയും ജിതേന്ദ്ര സിങ് ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളുടെയും കരാർ പുതുക്കാനാണ്‌ ജംഷഡ്പൂർ എഫ്സിക്ക്‌ പുതുസീസണിന് മുന്നോടിയായി കഴിഞ്ഞത്.

ടീം വിട്ട തകർപ്പൻ താരങ്ങൾക്ക് പകരം മറുമരുന്നായി കിടിലൻ താരങ്ങളെ സീസണിലെ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കിയ ജംഷഡ്പൂർ എഫ്സി അഡ്രിയാൻ ബൂത്ത്‌റോയ്ദിനെ പുതിയ പരിശീലകനായും നിയമിച്ചു.

മുൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം ജായ് ഇമ്മാനുവൽ തോമസ് (ജെറ്റ്), ഓസ്ട്രേലിയൻ താരം ഹാരി സ്വയർ, ഡാനിയേൽ ചീമ തുടങ്ങിയ വിദേശ താരങ്ങളുടെ വരവാണ് ഈ സീസണിൽ ടീമിനെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുന്നത്.

ശാരീരികമായി കൂടുതൽ കരുത്തുള്ള തകർപ്പൻ താരങ്ങളുമായി പുതിയ പരിശീലകന് കീഴിൽ പുതിയ ഐഎസ്എൽ സീസണിൽ വിജയകൊടി പാറിക്കാൻ ഒരുങ്ങുന്ന ജംഷഡ്പൂർ എഫ്സിയുടെ സാധ്യത ലൈനപ്പ് നമുക്ക് പരിശോധിച്ചു നോകാം..

മലയാളി താരമായ ഗോൾകീപ്പർ രഹ്‌നേഷിനൊപ്പം വിദേശ താരങ്ങളായ എലിസാബിയയും പീറ്റർ ഹാർട്ട്ലിയുമാണ് പ്രതിരോധം കാക്കാൻ ഇറങ്ങിയേക്കുക. മുന്നേറ്റ നിരയിലും ജെറ്റ്-ചീമ കൂട്ടുകെട്ട് നമുക്ക് കാണാനായേക്കും..

2022-2023 ഐഎസ്എൽ സീസണിലേക്കുള്ള ജംഷഡ്പൂർ എഫ്സിയുടെ സാധ്യത ലൈനപ്പ് ഇങ്ങനെയാണ് :

ഐഎസ്എല്ലിലെ വേട്ടക്കാരിൽ ബ്ലാസ്റ്റേഴ്‌സ് മുൻനിരയിൽ, അഞ്ച് ക്ലബ്ബുകൾ ഇതാ..

കൊമ്പുകോർക്കാനൊരുങ്ങി സഹൽ vs സുഹൈർ?കണക്കുകൾ ഇതാ..