in , , ,

LOVELOVE OMGOMG CryCry

ഐഎസ്എല്ലിലെ വേട്ടക്കാരിൽ ബ്ലാസ്റ്റേഴ്‌സ് മുൻനിരയിൽ, അഞ്ച് ക്ലബ്ബുകൾ ഇതാ..

ആദ്യ 5 സ്ഥാനങ്ങളിൽ ഇടം നേടാൻ കേരള ബ്ലാസ്റ്റേഴ്‌സ്, ബാംഗ്ലൂരു എഫ്സി ഉൾപ്പടെയുള്ള മുൻനിര ക്ലബ്ബുകൾക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇതുവരെയുള്ള കണക്കുകളിൽ 200-ന് മുകളിൽ പോയന്റ്സ് നേടിയത് രണ്ട് ടീമുകൾ മാത്രമാണ്.

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ ഓളം സൃഷ്ടിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിന് ഇനി വെറും 4 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിലെ ലീഗ് ജേതാക്കളായ ജംഷഡ്പൂർ എഫ്സി മുതൽ കിരീടം നേടിയ ഹൈദരാബാദ് എഫ്സി വരെ കിടിലൻ ടീമുമായാണ് വരുന്നത്.

എന്തായാലും ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും പോയന്റ് ടേബിൾ പുറത്തുവിട്ടിരിക്കുകയാണ് ഐഎസ്എൽ അധികൃതർ. കഴിഞ്ഞ 8 സീസണുകളിൽ നിന്നും ടീമുകൾ നേടിയ പോയന്റ്സിനെ അടിസ്ഥാനമാക്കിയാണ് ഈ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

ആദ്യ 5 സ്ഥാനങ്ങളിൽ ഇടം നേടാൻ കേരള ബ്ലാസ്റ്റേഴ്‌സ്, ബാംഗ്ലൂരു എഫ്സി ഉൾപ്പടെയുള്ള മുൻനിര ക്ലബ്ബുകൾക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇതുവരെയുള്ള കണക്കുകളിൽ 200-ന് മുകളിൽ പോയന്റ്സ് നേടിയത് രണ്ട് ടീമുകൾ മാത്രമാണ്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഒഫീഷ്യൽ ആയി പ്രസിദ്ധീകരിച്ച ഐഎസ്എല്ലിലെ എക്കാലത്തെയും മികച്ച അഞ്ച് പോയന്റ് വേട്ടക്കാരായ ക്ലബ്ബുകൾ ഇങ്ങനെയാണ് :

  1. എഫ്സി ഗോവ – 136 മത്സരങ്ങൾ – 214 പോയന്റ്സ്.
  2. മുംബൈ സിറ്റി എഫ്സി – 135 മത്സരങ്ങൾ – 205 പോയന്റ്സ്.
  3. ചെന്നെയിൻ എഫ്സി – 136 മത്സരങ്ങൾ – 170 പോയന്റ്സ്.
  4. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി – 136 മത്സരങ്ങൾ – 164 പോയന്റ്സ്.
  5. ബാംഗ്ലൂരു എഫ്സി – 94 മത്സരങ്ങൾ – 155 പോയന്റ്സ്.

തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു.. ഐഎസ്എല്ലിൽ ആറാട്ട് നടത്താൻ ബ്ലാസ്റ്റേഴ്‌സ് റെഡിയാണ്..

മുട്ടാൻ നോക്കേണ്ട, പണി പാളും!! മല്ലൻ ടീമുമായി ലീഗ് വിന്നേഴ്സ് വരുന്നു..