in , , ,

LOVELOVE

തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു.. ഐഎസ്എല്ലിൽ ആറാട്ട് നടത്താൻ ബ്ലാസ്റ്റേഴ്‌സ് റെഡിയാണ്..

തങ്ങളെ സംബന്ധിച്ചിടത്തോളം ഈയാഴ്ച വളരെ പ്രധാനപ്പെട്ടതാണെന്ന് പരിശീലകൻ ഇവാൻ വുകോമാനോവിച് താരങ്ങളോട് പറയുന്നതും നമുക്ക് വീഡിയോയിൽ കാണാനാകും. ആദ്യ മത്സരം സ്വന്തം കാണികൾക്ക് മുന്നിൽ വിജയിച്ച് തുടങ്ങാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെക്കുന്നത്

ഏറെ പ്രതീക്ഷകളുമായി ആരാധകർ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ദിനരാത്രികൾക്ക് തുടക്കം കുറിക്കാൻ ഇനി അവശേഷിക്കുന്നത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ്.

ഒക്ടോബർ 7 വെള്ളിയാഴ്ച വൈകുന്നേരം 7:30ന് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി vs ഈസ്റ്റ്‌ ബംഗാൾ മത്സരത്തോടെ ആരംഭിക്കുന്ന ഇത്തവണത്തെ ഐഎസ്എൽ 2023 മാർച്ച്‌ മാസത്തിൽ നടക്കുന്ന ഫൈനൽ മത്സരങ്ങളോടെയാണ് അവസാനിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ കൊച്ചിയിലെ പരിശീലന വീഡിയോ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. പുതിയ താരങ്ങളെ ടീമുമായി ഒത്തിണക്കി ഒരുമിച്ച് ഒരു ടീമായി പോരാടാനുള്ള തയ്യാറെടുപ്പുകളിലാണ് ബ്ലാസ്റ്റേഴ്‌സ്.

തങ്ങളെ സംബന്ധിച്ചിടത്തോളം ഈയാഴ്ച വളരെ പ്രധാനപ്പെട്ടതാണെന്ന് പരിശീലകൻ ഇവാൻ വുകോമാനോവിച് താരങ്ങളോട് പറയുന്നതും നമുക്ക് വീഡിയോയിൽ കാണാനാകും. ആദ്യ മത്സരം സ്വന്തം കാണികൾക്ക് മുന്നിൽ വിജയിച്ച് തുടങ്ങാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന വീഡിയോ ഇതാ :

ഇവാനും സ്കിൻകിസും വന്നതിന് ശേഷം വംശനാശം സംഭവിച്ച രണ്ട് വിഭാഗങ്ങൾ

ഐഎസ്എല്ലിലെ വേട്ടക്കാരിൽ ബ്ലാസ്റ്റേഴ്‌സ് മുൻനിരയിൽ, അഞ്ച് ക്ലബ്ബുകൾ ഇതാ..