in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇവാനും സ്കിൻകിസും വന്നതിന് ശേഷം വംശനാശം സംഭവിച്ച രണ്ട് വിഭാഗങ്ങൾ

ഏതൊരു ക്ലബ്ബിനെ പോലെ കേരളാ ബ്ലാസ്റ്റേഴ്‌സും വിമർശനത്തിതീതരല്ല. ക്ലബ്ബിന്റെ പോരായ്മകളും കുറവുകളും ആരോഗ്യപരമായി ചൂണ്ടിക്കാണിച്ച് ക്ലബ്ബിനെതിരെ മാന്യമായ വിമർശനം നടത്തുക എന്നത് തെറ്റായ കാര്യമല്ല. ക്ലബ്ബിന്റെ ഉയർച്ചകൾക്ക് അത്തരം വിമർശനങ്ങൾ നല്ലതാണ് താനും.

ഏതൊരു ക്ലബ്ബിനെ പോലെ കേരളാ ബ്ലാസ്റ്റേഴ്‌സും വിമർശനത്തിതീതരല്ല. ക്ലബ്ബിന്റെ പോരായ്മകളും കുറവുകളും ആരോഗ്യപരമായി ചൂണ്ടിക്കാണിച്ച് ക്ലബ്ബിനെതിരെ മാന്യമായ വിമർശനം നടത്തുക എന്നത് തെറ്റായ കാര്യമല്ല. ക്ലബ്ബിന്റെ ഉയർച്ചകൾക്ക് അത്തരം വിമർശനങ്ങൾ നല്ലതാണ് താനും.

എന്നാൽ യാതൊരു കാരണവും ഇല്ലാതെ ക്ലബ്ബിനെ വിമർശിക്കുന്നവരും അപമാനിക്കുന്നവരുമുണ്ട്. ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് മുമ്പ് ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ ഇതായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ഏതെങ്കിലും താരത്തെ സൈൻ ചെയ്യിപ്പിച്ചാൽ ആ താരം കൊള്ളില്ല, ബ്ലാസ്റ്റേഴ്‌സ് കൊള്ളില്ല, ഈ ക്ലബ്‌ അടച്ച് പോവേണ്ട സമയം കഴിഞ്ഞു.. കേരളത്തെ പറയിപ്പിക്കാൻ ഒരു ടീം,, തുടങ്ങിയ കമന്റുകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.ഇതിനെല്ലാം പുറമെ ബ്രിങ് ബാക്ക് ഹാഷ് ടാഗുകളും ബ്ലാസ്റ്റേഴ്‌സിന്റെ പേജിൽ നിറഞ്ഞ് നിന്നിരുന്നു. ബ്രിങ് ബാക്ക് ഹോസു, ബ്രിങ് ബാക്ക് ബെൽഫോർട്ട് തുടങ്ങിയ ഹാഷ് ടാഗുകളാണ് അതിൽ പ്രധാനം.

എന്നാൽ ഇവാൻ വുകാമനോവിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി എത്തിയതും കരോലിസ് സ്കിൻകിസ് സ്പോർട്ടിങ് ഡയറക്ടർ എന്ന നിലയിൽ മികച്ച നീക്കങ്ങൾ നടത്തുകയും ചെയ്തതോടെ ബ്ലാസ്റ്റേഴ്‌സിനെ അകാരണമായി വിമർശിക്കുന്നവരുടെയും ബ്രിങ് ബാക്ക് ആവശ്യപ്പെടുന്നവരുടെയും എണ്ണം നല്ല പോലെ കുറഞ്ഞിട്ടുണ്ട്.

സ്പോർട്ടിങ് ഡയറക്ടർ എന്ന നിലയിൽ സ്കിൻകിസ് നടത്തുന്ന മികച്ച നീക്കവും പരിശീലകൻ എന്ന നിലയിൽ ഇവാൻ വുകമനോവിച്ച് ടീമിൽ കൊണ്ട് വന്ന റിസൾട്ടും തന്നെയാണ് അകാരണമായ വിമർശനങ്ങൾ കുറയാൻ കാരണം.

ഹോർമിപാമിന്റെ കാര്യത്തിൽ ആശങ്ക വേണ്ട; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഉറപ്പ് നൽകി ഇവാൻ വുകമനോവിച്ച്

തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു.. ഐഎസ്എല്ലിൽ ആറാട്ട് നടത്താൻ ബ്ലാസ്റ്റേഴ്‌സ് റെഡിയാണ്..