in , , ,

LOVELOVE LOLLOL CryCry AngryAngry OMGOMG

ഹോർമിപാമിന്റെ കാര്യത്തിൽ ആശങ്ക വേണ്ട; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഉറപ്പ് നൽകി ഇവാൻ വുകമനോവിച്ച്

ആദ്യഇലവനിൽ സ്ഥാനം പിടിക്കില്ലെന്ന് കരുതിയ ഹോർമി പിന്നീട് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ മികച്ച താരമായി മാറുകയും ഹോർമിയെ ഒഴിവാക്കിയുള്ള ആദ്യ ഇലവൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയുണ്ടാകുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയ ഏറ്റവും മികച്ച കണ്ടെത്തലായിരുന്നു യുവപ്രതിരോധതാരം റുയിവാ ഹോർമിപാം. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഹോർമിയെ സൈൻ ചെയ്തപ്പോൾ ഹോർമി ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ ഒരിക്കൽ പോലും സ്ഥാനം പിടിക്കില്ലെന്നും ബ്ലാസ്റ്റേഴ്‌സ് ബെഞ്ച് സ്‌ട്രെങ്ത് വർദ്ധിപ്പിക്കാൻ ടീമിലെത്തിച്ച താരമാണ് ഹോർമിപം എന്നാണ് പലരും കരുതിയത്.

ആദ്യഇലവനിൽ സ്ഥാനം പിടിക്കില്ലെന്ന് കരുതിയ ഹോർമി പിന്നീട് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ മികച്ച താരമായി മാറുകയും ഹോർമിയെ ഒഴിവാക്കിയുള്ള ആദ്യ ഇലവൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയുണ്ടാകുകയും ചെയ്തു.

ലെസ്‌കോവിച്ചിനൊപ്പം പ്രതിരോധനിരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഹോർമിയുടെ ഈ സീസണെ പറ്റി ആരാധകരിൽ പലർക്കും ചില ആശങ്കകൾ ഉണ്ടായിരുന്നു.കേരളാ ബ്ലാസ്റ്റേഴ്‌സ് വിക്ടർ മോങ്കിൽ എന്ന സ്പാനിഷ് താരത്തെ ടീമിലെത്തിച്ചതോടെ ഹോർമിക്ക് പകരക്കാരനായി മോങ്കിൽ വരുമെന്നും ലെസ്‌കോ- മോങ്കിൽ സഖ്യം പ്രതിരോധനിരയിൽ കളിക്കുമെന്നും ഹോർമിക്ക് അവസരം കുറയുമെന്നും പല ആരാധകർക്കും ആശങ്ക ഉണ്ടായിരുന്നു.

എന്നാൽ ആരാധകരുടെ ആശങ്ക മാറ്റിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്. ഹോർമിപാമിന് അടുത്ത സീസണിലും കൂടുതൽ അവസരം ലഭിക്കുമെന്നും വിക്ടർ മോങ്കിൽ വന്നത് കൊണ്ട് ഹോർമിയുടെ അവസരങ്ങൾ നഷ്ടമാവില്ലെന്നുമാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഉറപ്പ് നൽകിയിരിക്കുന്നത്.

പ്രതിരോധനിരയിൽ മികച്ച യുവതാരം ഉണ്ടാവുന്നത് ടീമിന് നല്ലതാണ് എന്നും ഹോർമി തന്റെ ജോലി കൃത്യമായി ചെയ്യുന്ന തരമാണെന്നും താരത്തിന്റെ അവസരത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നുമാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഉറപ്പ് നൽകുന്നത്.

ബ്ലാസ്റ്റേഴ്സും ഗോവയും അക്കാര്യത്തിൽ ഒരുപോലെയാണെന്ന് അൽവരോ വസ്കസ്

ഇവാനും സ്കിൻകിസും വന്നതിന് ശേഷം വംശനാശം സംഭവിച്ച രണ്ട് വിഭാഗങ്ങൾ