in , , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ATK മോഹൻ ബഗാനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു?ടിക്കറ്റ് വിലകൾ ഇതാ..

ആരാധകരുടെ ആകാംക്ഷയും ആവേശവും വർദ്ദിപ്പിച്ചുകൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിലെ എൽ-ക്ലാസിക്കോ എന്ന് വിളിപ്പേരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി vs ATK മോഹൻ ബഗാൻ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.

ആരാധകരുടെ ആകാംക്ഷയും ആവേശവും വർദ്ദിപ്പിച്ചുകൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിലെ എൽ-ക്ലാസിക്കോ എന്ന് വിളിപ്പേരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി vs ATK മോഹൻ ബഗാൻ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.

ഒക്ടോബർ 16-ന് വൈകുന്നേരം 7:30-ന് കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ചിരവൈരികൾക്കെതിരെ ആരാധക പിന്തുണയോടെ വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ അവരുടെ സ്റ്റേഡിയത്തിൽ വെച്ച് തോൽപ്പിച്ച് കൊണ്ട് വിലപ്പെട്ട മൂന്നു പോയന്റുകൾ നേടുകയെന്നത് തന്നെയാണ് ATK മോഹൻ ബഗാന്റെ ലക്ഷ്യം.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈസ്റ്റ്‌ ബംഗാളുമായുള്ള ആദ്യ മത്സരത്തിന്റെ ടിക്കറ്റ് അതിവേഗത്തിൽ വിറ്റഴിഞ്ഞതിനാൽ ATK മോഹൻ ബഗാനെതിരായ രണ്ടാം മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയും കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ഗംഭീരമാക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Paytminsider വഴിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ബുക്ക്‌ ചെയ്യുക. 299 രൂപ മുതൽ ആരംഭിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് 1999 രൂപയുടെ വിഐപി ടിക്കറ്റ് വരെയാണ് വിവിധ ടിക്കറ്റുകളുടെ വില.

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങളുടെ ടിക്കറ്റ് വിലകൾ ഇങ്ങനെയാണ് :

299 രൂപ – നോർത്ത് ഗാലറി, സൗത്ത് ഗാലറി.

399 രൂപ – ഈസ്റ്റ്‌ ഗാലറി, വെസ്റ്റ് ഗാലറി.

499 രൂപ – ബ്ലോക്ക്‌ B2, ബ്ലോക്ക്‌ B3.

899 രൂപ – ബ്ലോക്ക്‌ C1, ബ്ലോക്ക്‌ C2, ബ്ലോക്ക്‌ C3, ബ്ലോക്ക്‌ E ബ്ലോക്ക്‌ A (DND)

1999 രൂപ – വി. ഐ. പി ഗാലറി.

കേരള ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയയുടെ ബയോയിൽ കൊടുത്ത paytminsider സൈറ്റ് ലിങ്ക് വഴിയാണ് ടിക്കറ്റ് ബുക്ക്‌ ചെയ്യാനാവുക.

തകർപ്പൻ വിജയം?യോഗ്യത ഉറപ്പാക്കി കേരള ബ്ലാസ്റ്റേഴ്‌സ്..

അവർ തമ്മിൽ മികച്ച കെമിസ്ട്രി തന്നെയാണുള്ളത്..