in , ,

LOVELOVE

അവർ തമ്മിൽ മികച്ച കെമിസ്ട്രി തന്നെയാണുള്ളത്..

ഡെവലപ്‌മെന്റ് കളിക്കാരെ കുറിച്ച് സംസാരിക്കുമ്പോൾ കഴിഞ്ഞ വർഷം റൂയിവ ഹോർമിപാമിന് മികച്ച ഒരു സീസൺ തന്നെ ഉണ്ടായിരുന്നു. മാർക്കോ ലെസ്‌കോവിച്ചുമായി ശക്തമായ കൂട്ടുകെട്ട് രൂപീകരിക്കുകയും ചെയ്തു, അവർ തമ്മിൽ മികച്ച കോമ്പിനേഷൻ ഉണ്ടായതിന് പിന്നിലെ വസ്തുതകൾ എന്തെല്ലാമാണ്? എന്ന ചോദ്യത്തിനാണ് ഇവാൻ വുകോമാനോവിച് മറുപടി നൽകിയത്

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഡിഫെൻസ് ജോഡികളാണ് ഇന്ത്യൻ താരമായ ഹോർമിപാമും ക്രോയേഷ്യൻ താരമായ മാർക്കോ ലെസ്‌കോവിചിന്റെയും മികച്ച കൂട്ടുകെട്ടിന്റെ ക്വാളിറ്റീസിനെ കുറിച്ച് സംസാരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമാനോവിച്.

ഡെവലപ്‌മെന്റ് കളിക്കാരെ കുറിച്ച് സംസാരിക്കുമ്പോൾ കഴിഞ്ഞ വർഷം റൂയിവ ഹോർമിപാമിന് മികച്ച ഒരു സീസൺ തന്നെ ഉണ്ടായിരുന്നു. മാർക്കോ ലെസ്‌കോവിച്ചുമായി ശക്തമായ കൂട്ടുകെട്ട് രൂപീകരിക്കുകയും ചെയ്തു, അവർ തമ്മിൽ മികച്ച കോമ്പിനേഷൻ ഉണ്ടായതിന് പിന്നിലെ വസ്തുതകൾ എന്തെല്ലാമാണ്? എന്ന ചോദ്യത്തിനാണ് ഇവാൻ വുകോമാനോവിച് മറുപടി നൽകിയത്.

“അവർ തമ്മിൽ പരസ്പരം ബഹുമാനിക്കുന്നു. കാര്യങ്ങളെല്ലാം നന്നായി കേൾക്കുന്ന ഒരു യുവതാരമാണ് ഹോർമി, കൂടാതെ മികച്ച മാതൃക കാട്ടുന്ന പരിചയസമ്പന്നനായ കളിക്കാരനാണ് മാർക്കോ ലെസ്കോവിച്ച്.”

ഒരു സീനിയർ താരം നിങ്ങൾക്ക് വഴി കാണിക്കുമ്പോൾ ഒരു യുവ കളിക്കാരനാകുമ്പോൾ നിങ്ങൾ ആ വഴികൾ പിന്തുടരണം. ഹോർമിപാം ബുദ്ധിമുട്ടുള്ളതായുള്ള കാര്യങ്ങൾ തോന്നുമ്പോൾ അത് സീനിയർ താരങ്ങളോടെ ചോദിക്കാൻ ഭയപ്പെടുന്നില്ല, അത് ഹോർമിയുടെ സ്വഭാവത്തിന്റെ നല്ല ഭാഗമാണ്.”

“അനുദിനം മെച്ചപ്പെടാൻ ഹോർമി ആഗ്രഹിക്കുന്നുണ്ട്, ഇതെല്ലാം അവർക്കിടയിൽ മികച്ച ഒരു കോമ്പിനേഷൻ രൂപീകരിക്കാൻ കാരണമായിട്ടുണ്ട്.”

“ലോകത്തിലെ ഏറ്റവും വലിയ ടീമുകളിൽ നിങ്ങൾക്ക് അത് കാണാൻ കഴിയും, കൂടുതൽ പരിചയസമ്പന്നനായ ഒരു സെന്റർ ബാക്ക് സംഘാടകനാണ്, മറ്റൊരാൾ ഒരുപക്ഷേ പ്രായം കുറഞ്ഞ കളിക്കാരൻ പോരാളിയാണ്, പേസും എല്ലാം അദ്ദേഹത്തിനുണ്ടാകും.”

“കഴിഞ്ഞ വർഷം ഞങ്ങൾ ഹോർമി-ലെസ്‌കോ പങ്കാളിത്തം തിരഞ്ഞെടുത്തു. പക്ഷേ ഇത്തവണ ബിജോയിയെന്ന മറ്റൊരു യുവതാരവും വിക്ടർ മോംഗിൽ എന്ന പുതിയ അനുഭവപരിചയമുള്ള ഒരു സെന്റർ ബാക്കും ഉണ്ടെന്നതും നാം മറക്കരുത്. ഈ വർഷം ആ സ്ഥാനങ്ങളിൽ ഞങ്ങൾക്ക് ഇരട്ടി അധിനിവേശം ഉണ്ടായതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. അതിനാൽ ഏത് സമയത്തും ഏത് കളിക്കാരനും ഞങ്ങളുടെ ടീമിന്റെ പൊസിഷനുകളിൽ പകരമിറങ്ങാൻ കഴിയും.” – ഇവാൻ ആശാൻ പറഞ്ഞു.

ATK മോഹൻ ബഗാനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു?ടിക്കറ്റ് വിലകൾ ഇതാ..

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ?മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻതാരം പറയുന്നു..