in , ,

LOVELOVE LOLLOL OMGOMG

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ?മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻതാരം പറയുന്നു..

1998-ൽ പ്രൊഫഷണൽ ഫുട്ബോളിലെ തന്റെ സീനിയർ കരിയർ ആരംഭിച്ച ദിമിതർ ബെർബറ്റോവ് ബയർ ലെവർകൂസൺ, ടോട്ടൻഹാം ഹോട്സ്പർ, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങി യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 48 ഗോളുകളോളം നേടിയ താരം അക്കാലത്തെ യൂറോപ്പിലെ മികച്ച ഫോർവേഡുകളിൽ ഒരാളായിരുന്നു.

MANCHESTER, ENGLAND - OCTOBER 29: Cristiano Ronaldo of Manchester United celebrates scoring their second goal the Barclays Premier League match between Manchester United and West Ham United at Old Trafford on October 29 2008, in Manchester, England. (Photo by Tom Purslow/Manchester United via Getty Images) *** Local Caption *** Cristiano Ronaldo;Carlos Tevez;Dimitar Berbatov

കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ്‌ പവർ ലോകം മുഴുവനുമുള്ള ഫുട്ബോൾ പ്രേമികൾ കേട്ടറിഞ്ഞതാണ്, ആവേശം അലയടിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട ഫാൻസ്‌ ലോകത്തിലെ വിവിധ മീഡിയകളുടെയും മാഗസിനുകളുടെയും വിശകലനം പ്രകാരം ലോകത്തിലെ മികച്ച ഫാൻസുകളിൽ ഒന്നായി അറിയപ്പെടുന്നുമുണ്ട്.

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഫാൻസുള്ളവരിൽ മുൻപന്തിയിലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ കുറിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരവും, ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ട് കെട്ടുകയും ചെയ്ത ദിമിതർ ബെർബറ്റോവ് തന്റെ അനുഭവം പങ്കുവെക്കുകയാണ്.

ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസിനെ കുറിച്ച് ചോദ്യമുയർന്നപ്പോൾ മഞ്ഞപ്പടയെ കുറിച്ച് പുകഴ്ത്തിയ ദിമിതർ ബെർബറ്റോവ് താൻ നേരിട്ട് അനുഭവിച്ച മനോഹര നിമിഷങ്ങളും പങ്കുവെച്ചു.

“ആദ്യ മത്സരത്തിൽ തന്നെ സ്റ്റേഡിയം നിറഞ്ഞു നിൽക്കുകയായിരുന്നു, എല്ലാവരും ഉച്ചത്തിൽ ചാന്റ് പാടുകയായിരുന്നു, അവിടെ ഭൂകമ്പം ഉണ്ടാകുന്നത് പോലെയാണ് അനുഭവപ്പെട്ടത്, ആ നിമിഷങ്ങൾ ഒരിക്കലും മറക്കില്ല.” – ദിമിതർ ബെർബറ്റോവ് പറഞ്ഞു.

1998-ൽ പ്രൊഫഷണൽ ഫുട്ബോളിലെ തന്റെ സീനിയർ കരിയർ ആരംഭിച്ച ദിമിതർ ബെർബറ്റോവ് ബയർ ലെവർകൂസൺ, ടോട്ടൻഹാം ഹോട്സ്പർ, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങി യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 48 ഗോളുകളോളം നേടിയ താരം അക്കാലത്തെ യൂറോപ്പിലെ മികച്ച ഫോർവേഡുകളിൽ ഒരാളായിരുന്നു.

സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗ് ഉൾപ്പടെയുള്ള നേട്ടങ്ങൾ ഒരുമിച്ച് നേടിയ ദിമിതർ ബെർബറ്റോവ് 2017-2018 സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. എന്നാൽ 9 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രം നേടിയ ബെർബറ്റോവിന് ആരാധകർ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാനായില്ല.

അവർ തമ്മിൽ മികച്ച കെമിസ്ട്രി തന്നെയാണുള്ളത്..

സന്തോഷവാർത്ത, സഹൽ തിരിച്ചെത്തി?വീഡിയോ ഇതാ..