in , ,

LOVELOVE

സന്തോഷവാർത്ത, സഹൽ തിരിച്ചെത്തി?വീഡിയോ ഇതാ..

നേരത്തെ വിയറ്റ്‌നാമിൽ വെച്ച് നടന്ന ഇന്ത്യയുടെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കിടെ പരിക്കേറ്റ സഹലിന്റെ കാര്യത്തിൽ ആരാധകർക്ക് വലിയ ആശങ്കയുണ്ടായിരുന്നെങ്കിലും പരിക്ക് നിസ്സാരമായതിനാൽ താരം ഉടൻ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഈസ്റ്റ്‌ ബംഗാളിനെതിരായ ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന് മുൻപായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ ആശ്വാസവും സന്തോഷവും നൽകുന്ന വാർത്തയെത്തി.

പരിക്കിന്റെ പിടിയിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെയും മധ്യനിരയിലെ സ്ഥിരസാന്നിധ്യമായ മലയാളി താരം സഹൽ അബ്ദുസമദ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം പരിശീലനം ആരംഭിച്ചു.

നേരത്തെ വിയറ്റ്‌നാമിൽ വെച്ച് നടന്ന ഇന്ത്യയുടെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കിടെ പരിക്കേറ്റ സഹലിന്റെ കാര്യത്തിൽ ആരാധകർക്ക് വലിയ ആശങ്കയുണ്ടായിരുന്നെങ്കിലും പരിക്ക് നിസ്സാരമായതിനാൽ താരം ഉടൻ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ പരിശീലനത്തിൽ സഹൽ അബ്ദുസമദ് പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ടീമിലെ മറ്റു താരങ്ങൾക്കൊപ്പമുള്ള കൂട്ടായ പരിശീലനത്തിൽ പങ്കെടുക്കാതെ, ഒറ്റക്ക് ചെറിയ രീതിയിൽ ഇപ്പോൾ പരിശീലനം നടത്തുന്ന സഹൽ അബ്ദുസമദ് പരിക്ക് പൂർണമായും മാറുന്നതോടെ മറ്റു താരങ്ങൾക്കൊപ്പം പരിശീലനം ആരംഭിക്കും.

അതേസമയം ഈ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സഹൽ കളിക്കുമോ എന്ന കാര്യത്തിൽ നിലവിൽ ഉറപ്പ് നൽകാനാവില്ല.

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ?മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻതാരം പറയുന്നു..

ഫൈനൽ മത്സരം കളറാക്കാൻ ഇന്ന് ബ്ലാസ്റ്റേഴ്‌സ്?ലൈവ് കാണാം