in , , , , , ,

വരുന്നത് ത്രസിപ്പിക്കുന്ന പോരാട്ടങ്ങൾ, ബ്ലാസ്റ്റേഴ്സിനു മുന്നിൽ വമ്പൻമാർ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിന് ഒക്ടോബർ മാസത്തിൽ കിക്ക് ഓഫ്‌ കുറിക്കുമ്പോൾ ഉദ്ഘാടന മത്സരം മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉറ്റുനോക്കുന്നത് കഴിഞ്ഞ സീസണിൽ കൈവിട്ടു പോയ ഐഎസ്എൽ കിരീടം ഇത്തവണ നേടുമെന്ന പ്രതീക്ഷകളിലേക്കാണ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിന് ഒക്ടോബർ മാസത്തിൽ കിക്ക് ഓഫ്‌ കുറിക്കുമ്പോൾ ഉദ്ഘാടന മത്സരം മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉറ്റുനോക്കുന്നത് കഴിഞ്ഞ സീസണിൽ കൈവിട്ടു പോയ ഐഎസ്എൽ കിരീടം ഇത്തവണ നേടുമെന്ന പ്രതീക്ഷകളിലേക്കാണ്.

ഒക്ടോബർ 7-ന് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ച് കൊൽക്കത്തൻ ക്ലബ്ബായ ഇമാമി ഈസ്റ്റ്‌ ബംഗാളിനെ നേരിട്ടുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഐഎസ്എൽ പ്രയാണം ആരംഭിക്കുന്നത്.

കൂടാതെ ഒക്ടോബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് നാല് ഐഎസ്എൽ മത്സരങ്ങളാണ്. ഫെബ്രുവരി വരെ അരങ്ങേറുന്ന ലീഗ് മത്സരങ്ങൾക്ക് ശേഷം മാർച്ച്‌ മാസത്തിലാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ്‌, സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ അരങ്ങേറുന്നത്.

എന്തായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഒക്ടോബർ മാസത്തിലെ മത്സരങ്ങൾ എങ്ങനെയാണെന്ന് നമുക്ക് പരിശോധിച്ചുനോക്കാം. ഒക്ടോബർ 7-ന് ഇമാമി ഈസ്റ്റ്‌ ബംഗാളിനെ നേരിടുന്ന ബ്ലാസ്റ്റേഴ്സിനു അടുത്ത മത്സരത്തിൽ മറ്റൊരു കൊൽക്കത്തൻ ക്ലബ്ബായ ATK മോഹൻ ബഗാനാണ് എതിരാളികൾ. ഈ മത്സരവും കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്.

ശേഷം ഒക്ടോബർ 23-ന് ഒഡിഷ എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ വെച്ച് നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഈ മാസത്തിലെ അവസാന മത്സരത്തിൽ ഒക്ടോബർ 28-ന് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ച് മുംബൈ സിറ്റി എഫ്സിക്കെതിരെയും കുപ്പായമണിയും.

മൂന്നു ഹോം മത്സരങ്ങളും ഒരു എവേ മത്സരങ്ങളുമടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒക്ടോബർ മാസത്തിലെ നാല് മത്സരങ്ങൾ ഇങ്ങനെയാണ് :

  • ഒക്ടോബർ 7 – കേരള ബ്ലാസ്റ്റേഴ്‌സ് (H) vs ഇമാമി ഈസ്റ്റ്‌ ബംഗാൾ.
  • ഒക്ടോബർ 16 – കേരള ബ്ലാസ്റ്റേഴ്‌സ് (H) vs ATK മോഹൻ ബഗാൻ.
  • ഒക്ടോബർ 23 – ഒഡിഷ എഫ്സി (H) vs കേരള ബ്ലാസ്റ്റേഴ്‌സ്.
  • ഒക്ടോബർ 28 – കേരള ബ്ലാസ്റ്റേഴ്‌സ് (H) vs മുംബൈ സിറ്റി എഫ്സി.

കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് സർപ്രൈസ് ബംബർ ഓഫർ?

ബ്ലാസ്റ്റേഴ്‌സ് ആരാധകരേ… നിങ്ങൾക്ക് വേണ്ടി എല്ലാം നൽകുമെന്ന് ആശാൻ