കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ ജേഴ്സി നിർമാതാക്കളായ സിക്സ് ഫൈവ് സിക്സ് ബ്രാൻഡ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പന്ത് തട്ടാൻ ദിവസങ്ങളുടെ ദൂരം മാത്രമാണ് ബാക്കിയുള്ളത്, ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വേണ്ടി ജേഴ്സി കിറ്റുകളിൽ ആകർഷകമായ ഓഫറാണ് സിക്സ് ഫൈവ് സിക്സ് നൽകിയിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം, എവേ, തേർഡ് ജേഴ്സി കിറ്റുകളുടെ കോമ്പോ വാങ്ങിയാൽ വിലയിൽ 35 ശതമാനം ഇളവാണ് സിക്സ് ഫൈവ് സിക്സ് നൽകുന്നത്. ‘KBFCCOMBO’ എന്ന കോഡ് ഉപയോഗിച്ചാണ് ഈ വമ്പൻ ഓഫർ പ്രയോജനപ്പെടുത്തുക.
സിക്സ് ഫൈവ് സിക്സിന്റെ ഒഫീഷ്യൽ സൈറ്റ് വഴിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സികൾ വാങ്ങാൻ കഴിയുക, കേരള ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയകളിൽ സിക്സ് ഫൈവ് സിക്സ് സൈറ്റിന്റെ ലിങ്ക് ലഭ്യമാണ്, കൂടാതെ ഗൂഗിളിൽ six5sixsport. Com എന്ന് സെർച്ച് ചെയ്താലും സൈറ്റിൽ എത്തിച്ചേരാം.
ക്രീം നിറത്തിലുള്ള തേർഡ് കിറ്റ്, ബ്ലാക്ക് നിറത്തിലുള്ള എവേ കിറ്റ്, മഞ്ഞ നിറത്തിലുള്ള ഹോം കിറ്റ് എന്നിങ്ങനെ മൂന്നു ജേഴ്സികളും ഒരുമിച്ച് കോമ്പോയായി വാങ്ങുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുക.
ഒരു ജേഴ്സിക്ക് 1499 രൂപ വില വരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻ എഡിഷൻ ജേഴ്സികൾ ഹോം, എവേ, തേർഡ് എന്നിങ്ങനെ വാങ്ങുമ്പോൾ 4447 രൂപയാകും. എന്നാൽ ഇപ്പോൾ ‘KBFCCOMBO’ എന്ന കോഡ് ഉപയോഗിച്ചു മൂന്നു ജേഴ്സികളും 2890 രൂപക്ക് ആരാധകർക്ക് സ്വന്തമാക്കാം.