in , , , , ,

LOLLOL LOVELOVE CryCry

“പേടിയില്ല! ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കൈകാര്യം ചെയ്യാനറിയാം”

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിൽ തിങ്ങിനിറഞ്ഞ സ്റ്റേഡിയം തന്നെയാണ് ഇരുടീമുകളും പ്രതീക്ഷിക്കുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്നുമുള്ള സമ്മർദത്തെ ഭയപ്പെടുന്നില്ലെന്നും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആരവങ്ങളിലേക്ക് ഉയരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിൽ തങ്ങൾ നേരിടാൻ പോകുന്ന ബ്ലാസ്റ്റേഴ്സിന്റെ ഫാൻസിനെ കുറിച്ച് സംസാരിക്കുകയാണ് ഇമാമി ഈസ്റ്റ്‌ ബംഗാൾ പരിശീലകൻ.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിൽ തിങ്ങിനിറഞ്ഞ സ്റ്റേഡിയം തന്നെയാണ് ഇരുടീമുകളും പ്രതീക്ഷിക്കുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്നുമുള്ള സമ്മർദത്തെ ഭയപ്പെടുന്നില്ലെന്നും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞു.

“കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്നുമുള്ള സമ്മർദത്തെ ഞങ്ങൾ ഭയപ്പെടുന്നില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ടീമിന് വേണ്ടി ആരാധകർ എത്തുമ്പോൾ തീർച്ചയായും കൊച്ചിയിലെ സ്റ്റേഡിയം നിറഞ്ഞു നിൽക്കുന്നുണ്ടാകും.”

“പക്ഷെ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം. കൊൽക്കത്തയിലെ ഞങ്ങളുടെ എതിരാളികൾക്കും ഇതുപോലെ തന്നെയായിരിക്കും. നിറഞ്ഞു നിൽക്കുന്ന സ്റ്റേഡിയം ഞങ്ങളിൽ നിന്നും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാൻ സഹായിക്കുന്നു.” – സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞു.

പുതിയ സീസണിലേക്ക് വേണ്ടി പുതിയ വിദേശ താരങ്ങളെയും നിരവധി പുതു ഇന്ത്യൻ താരങ്ങളെയും ടീമിലെത്തിച്ചാണ് ഇമാമി ഈസ്റ്റ്‌ ബംഗാൾ ഐഎസ്എലിന് വേണ്ടി അണിഞ്ഞൊരുങ്ങുന്നത്. സ്റ്റീഫൻ കോൺസ്റ്റന്റൈന് കൂട്ടായി കേരള സന്തോഷ്‌ ട്രോഫി പരിശീലകനായിരുന്ന ബിനോ ജോർജാണ് ഈസ്റ്റ്‌ ബംഗാളിന്റെ സഹപരിശീലകൻ.

ബ്ലാസ്റ്റേഴ്‌സ് കിടിലൻ ടീമാണ്, എതിർക്കുന്നത് അൽപ്പം കഠിനമായ കാര്യം – സ്റ്റീഫൻ കോൺസ്റ്റന്റൈൻ

കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് സർപ്രൈസ് ബംബർ ഓഫർ?