പുതിയതായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ വന്ന താരങ്ങളിൽ തങ്ങൾ സന്തുഷ്ടരാണെന്ന് വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്. ഈയിടെ നൽകിയ ഒരു അഭിമുഖത്തിനിടെയാണ് ആശാൻ ഇക്കാര്യത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വിവരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടയത്ര ബെഞ്ച് സ്‌ട്രെങ്ത് ഉണ്ടായിരുന്നില്ലെന്ന് നിങ്ങൾ അവസാന സീസണിൽ പറഞ്ഞിരുന്നു, എന്നാൽ ഇത്തവണ നടത്തിയ ട്രാൻസ്ഫർ നീക്കങ്ങളിൽ നിങ്ങൾ സന്തുഷ്ടനാണോ? ഏതെങ്കിലും ഒരു പൊസിഷനിലേക്കുള്ള നിങ്ങളുടെ സൈനിങ് ലക്ഷ്യങ്ങൾ നഷ്ടപ്പെട്ടോ? എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ഇവാൻ ആശാൻ.
“ഇത്തവണത്തെ ട്രാൻസ്ഫർ തീരുമാനങ്ങളിൽ ഞാൻ സന്തുഷ്‍ടനാണ്. അവസാന വർഷം ടീമിൽ എത്തിച്ചേരുന്നതിലും ഞങ്ങൾക്കുണ്ടായിരുന്ന ഗുണനിലവാരം തിരിച്ചറിയുകയെന്നതിലായിരുന്നു ശ്രദ്ദിച്ചത്. നിങ്ങൾ ഒരു ക്ലബ്ബിൽ എത്തുമ്പോൾ താരങ്ങൾ കരാറിലാണെന്നത് നിങ്ങൾ കണക്കിലെടുക്കണം.”
“നിങ്ങൾക്കുള്ളത് വെച്ചുകൊണ്ട് നിങ്ങൾ ഉപയോഗിക്കണം, അവയിൽ ചിലത് അധിക ഗുണനിലവാരം കാണിക്കാൻ കഴിയുന്നതായിരിക്കും. ഞങ്ങളുടെ സാഹചര്യത്തിലും അങ്ങനെയായിരുന്നു, ഇവരിൽ പലരും മുൻ സീസണുകളേക്കാൾ ഉയർന്ന നിലവാരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ പ്രകടനം നടത്തിയത്. ഞങ്ങൾ അതിൽ സന്തോഷിക്കുന്നുണ്ട്.”
“പക്ഷേ, ഓരോ ക്ലബ്ബും ഒരു പരിണാമത്തിലൂടെയാണ് കടന്നുപോകുന്നത്. നിങ്ങൾ ചില കാര്യങ്ങൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടാകും, ഒരു ഫുട്ബോൾ ക്ലബിൽ ഒഴിവാക്കാനാകാത്ത വസ്തുതയെന്നത് പരിശീലകരും താരങ്ങളും വന്നു പോകുന്നു എന്നതാണ്, എല്ലാ കായിക ഇനങ്ങളിലും ഇങ്ങനെ തന്നെയാണ്. അതിനാൽ, ഒരു ഫുട്ബോൾ ക്ലബ് എന്ന നിലയിൽ ട്രാൻസ്ഫർ വിൻഡോയിൽ ഞങ്ങൾ ചില നീക്കങ്ങൾ നടത്തി.”
“ഞങ്ങൾ സ്വന്തമാക്കിയ കളിക്കാരിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ഞങ്ങൾക്ക് നല്ല ടീമുണ്ട്, നല്ല അന്തരീക്ഷമുണ്ട്. തീർച്ചയായും ഫുട്ബോളിൽ നിങ്ങൾക്ക് എന്തും സംഭവിക്കാം. ജയിക്കാം, തോൽക്കാം, സമനില നേടാം… പക്ഷേ, ഞങ്ങൾ ശുഭാപ്തിവിശ്വാസികളാണ്, ഞങ്ങൾക്ക് നല്ലൊരു കൂട്ടം ആളുകളുണ്ട്.” – ഇവാൻ വുകോമാനോവിച് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകൻ ഇവാൻ വുകോമാനോവിചിന്റെ ഇന്റർവ്യൂ വീഡിയോ ലിങ്ക് ഇതാ :