in , , , ,

LOLLOL LOVELOVE CryCry

ബ്ലാസ്റ്റേഴ്സിനെ തകർത്തു തുടങ്ങും! കിരീടം നേടാനാവുന്ന കിടിലൻ ടീമുമായി ഇമാമി ഈസ്റ്റ്‌ ബംഗാൾ?

ജോർദാനും ക്ലീറ്റനും അലക്സ്‌ ലിമയും ഇവാനും ഉൾപ്പെടുന്ന കിടിലൻ വിദേശ താരങ്ങൾക്കൊപ്പം വിപി സുഹൈർ, മുബഷിർ, ജെറി തുടങ്ങിയ ഐഎസ്എലിൽ കഴിവ് തെളിയിച്ച ഇന്ത്യൻ താരങ്ങൾ കൂടി അണിനിരക്കുമ്പോൾ ഐഎസ്എൽ കിരീടം നേടാൻ കഴിവുള്ള താരസമ്പന്നമായ ടീമാണ് ഈസ്റ്റ്‌ ബംഗാളിന്റേത് എന്ന് നിസ്സംശയം പറയാം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതുസീസണിൽ തങ്ങളുടെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം ലക്ഷ്യമാക്കി കൊണ്ടാണ് മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന് കീഴിൽ കൊൽക്കത്തൻ ക്ലബ്ബായ ഇമാമി ഈസ്റ്റ്‌ ബംഗാൾ അണിഞ്ഞൊരുങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ അവരുടെ മൈതാനത്തു വെച്ച് അവരുടെ ആരാധകർക്ക് മുന്നിൽ നേരിടാൻ സ്റ്റീഫന്റെ ചുണകുട്ടികൾ ഇതിനകം തയ്യാറായി കഴിഞ്ഞു.

നിരവധി ഇന്ത്യൻ താരങ്ങളുടെ സൈനിങ് ഒരൊറ്റ ദിവസം കൊണ്ട് പ്രഖ്യാപിച്ച് ഞെട്ടിച്ച ഇമാമി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇമാമി ഈസ്റ്റ്‌ ബംഗാൾ അഞ്ച് വിദേശ താരങ്ങളുടെ സൈനിങ്ങും ഒരൊറ്റ ദിവസം കൊണ്ടാണ് നടത്തിയത്.

ഇപ്രാവശ്യം സന്തോഷ്‌ ട്രോഫി കിരീടം നേടിയ കേരള ഫുട്ബോൾ ടീമിൽ നിന്നും പരിശീലകൻ ബിനോ ജോർജിനെയും സൂപ്പർസ്റ്റാർ ടികെ ജെസിനെയും സ്വന്തമാക്കിയ ഇമാമി ഈസ്റ്റ്‌ ബംഗാൾ വിപി സുഹൈർ ഉൾപ്പടെയുള്ള മലയാളി താരങ്ങളേറെയാണ് ടീമിലെത്തിച്ചത്.

ജോർദാനും ക്ലീറ്റനും അലക്സ്‌ ലിമയും ഇവാനും ഉൾപ്പെടുന്ന കിടിലൻ വിദേശ താരങ്ങൾക്കൊപ്പം വിപി സുഹൈർ, മുബഷിർ, ജെറി തുടങ്ങിയ ഐഎസ്എലിൽ കഴിവ് തെളിയിച്ച ഇന്ത്യൻ താരങ്ങൾ കൂടി അണിനിരക്കുമ്പോൾ ഐഎസ്എൽ കിരീടം നേടാൻ കഴിവുള്ള താരസമ്പന്നമായ ടീമാണ് ഈസ്റ്റ്‌ ബംഗാളിന്റേത് എന്ന് നിസ്സംശയം പറയാം.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ ഇമാമി ഈസ്റ്റ്‌ ബംഗാൾ ടീം കളത്തിൽ അണിനിരത്താൻ സാധ്യതയുള്ള ടീം ലൈനപ്പ് ഇങ്ങനെയാണ് :

പുതിയ താരങ്ങളുടെ സൈനിങ് ബ്ലാസ്റ്റേഴ്സിനു ഗുണകരമോ?

ഐഎസ്എല്ലിലെ മത്സരങ്ങൾ മാറ്റിവെച്ചു!!