in , , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ഐഎസ്എല്ലിലെ മത്സരങ്ങൾ മാറ്റിവെച്ചു!!

കിക്ക് ഓഫ്‌ കുറിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ചില മത്സരങ്ങളുടെ ഫിക്സ്ചറുകൾ മാറ്റിയതായി ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ ഒഫീഷ്യൽ ആയി അറിയിച്ചു. 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളാണ് മാറ്റിവെച്ചത്.

കിക്ക് ഓഫ്‌ കുറിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ചില മത്സരങ്ങളുടെ ഫിക്സ്ചറുകൾ മാറ്റിയതായി ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ ഒഫീഷ്യൽ ആയി അറിയിച്ചു.

2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളാണ് മാറ്റിവെച്ചത്. മാറ്റിവെച്ച മത്സരങ്ങൾ ജംഷഡ്പൂർ എഫ്സിയുടെ ഹോം, എവേ മത്സരങ്ങളാണ് എന്നതും ശ്രേദ്ദേയമാണ്. മത്സരങ്ങൾ മാറ്റിവെക്കാനുള്ള കാരണം ഐഎസ്എൽ ഇതുവരെ പറഞ്ഞിട്ടില്ല.

എന്നാൽ മറ്റു മത്സരങ്ങളെല്ലാം നേരത്തെ പുറത്തുവിട്ട ഫിക്സചറുകൾ പ്രകാരം അരങ്ങേറും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കാനിരിക്കുന്ന ജംഷഡ്പൂർ എഫ്സിയുടെ രണ്ട് മത്സരങ്ങൾ നേരത്തെ പറഞ്ഞതിനേക്കാൾ 3 ദിവസം മുൻപ് നടക്കുമെന്നാണ് പുതുക്കിയ ഐഎസ്എലിന്റെ ഫിക്സചറിൽ പറയുന്നത്.

മാച്ച് വീക് 16-ൽ ബാംഗ്ലൂരു എഫ്സിക്കെതിരെ നടക്കുന്ന ജംഷഡ്പൂർ എഫ്സിയുടെ ഹോം മത്സരം ജനുവരി 21-ൽ നിന്നും ജനുവരി 18-ലേക്കാണ് മാറ്റിവെച്ചത്. ജംഷഡ്പൂരിന്റെ സ്വന്തം സ്റ്റേഡിയമായ ടാറ്റാ കോംപ്ലക്സ് ജെആർഡി സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക.

മാച്ച് വീക് 22-ൽ നടക്കാനിരിക്കുന്ന ഒഡിഷ എഫ്സിക്കെതിരായ ജംഷഡ്പൂർ എഫ്സിയുടെ എവേ മത്സരം ഫെബ്രുവരി 25-ൽ നിന്നും ഫെബ്രുവരി 22-ലേക്കാണ് മാറ്റിവെച്ചത്. ഈ മത്സരം ഒഡിഷ എഫ്സിയുടെ മൈതാനമായ ഭുവന്വേശറിലെ കലിംഗ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.

മുകളിൽ പറഞ്ഞ രണ്ട് മത്സരങ്ങൾ മാത്രമാണ് നേരത്തെ പറഞ്ഞ തീയതികളിൽ നിന്നും മാറ്റിവെച്ചതെന്നും ബാക്കി മത്സരങ്ങളെല്ലാം തീരുമാനിച്ച പ്രകാരം നടക്കുമെന്നും ഐഎസ്എൽ അധികൃതർ പറഞ്ഞു.

ബ്ലാസ്റ്റേഴ്സിനെ തകർത്തു തുടങ്ങും! കിരീടം നേടാനാവുന്ന കിടിലൻ ടീമുമായി ഇമാമി ഈസ്റ്റ്‌ ബംഗാൾ?

ഗംഭീര വിജയം?വിജയകുതിപ്പ് ആവർത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്(w)