in , ,

ഗംഭീര വിജയം?വിജയകുതിപ്പ് ആവർത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്(w)

ആദ്യ സീസണിൽ തന്നെ ആദ്യ കിരീടം ലക്ഷ്യമാക്കി കൊണ്ട് കേരള വിമൻസ് ലീഗിൽ വിജയകുതിപ്പ് ആവർത്തിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പെൺപട ലീഗിൽ മറ്റൊരു ഗംഭീര വിജയം കൂടി സ്വന്തമാക്കി.

ആദ്യ സീസണിൽ തന്നെ ആദ്യ കിരീടം ലക്ഷ്യമാക്കി കൊണ്ട് കേരള വിമൻസ് ലീഗിൽ വിജയകുതിപ്പ് ആവർത്തിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പെൺപട ലീഗിൽ മറ്റൊരു ഗംഭീര വിജയം കൂടി സ്വന്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സ് വിമൻസ് ടീമിന്റെ ഹോം ഗ്രൗണ്ടായ എറണാകുളത്തെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലൂക്ക സോകർ ക്ലബ്ബിനെയാണ് എതിരില്ലാത്ത നാല് ഗോളുകൾക്ക്‌ കേരള ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്.

മത്സരം തുടങ്ങി അൽപ്പം സമയങ്ങൾക്കുള്ളിൽ 6-മിനിറ്റിൽ തന്നെ സുനിതയുടെ പാസിൽ നിന്നും അപൂർണ കേരള ബ്ലാസ്റ്റേഴ്സിനു ലീഡ് നേടികൊടുക്കുന്ന ആദ്യ ഗോൾ സ്കോർ ചെയ്തു.

33-മിനിറ്റിൽ നായിക മാളവികയുടെ അസിസ്റ്റിൽ നിന്നും സുനിത ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടുകയും തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ കൂടി നേടിയതോടെ ഏകപക്ഷീയമായ മൂന്നു ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു.

രണ്ടാം പകുതിയുടെ 51 മിനിറ്റിൽ കിരണിലൂടെ നാലാം ഗോളും നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് അവസാന വിസിൽ ഉയരുന്നത് വരെ ലീഡ് നിലനിർത്തി വിജയം നേടുകയായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത അപൂർണയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഐഎസ്എല്ലിലെ മത്സരങ്ങൾ മാറ്റിവെച്ചു!!

ബ്ലാസ്റ്റേഴ്സും ഗോവയും അക്കാര്യത്തിൽ ഒരുപോലെയാണെന്ന് അൽവരോ വസ്കസ്