in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഉക്രൈൻ ടാങ്കിനെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞത്..

ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിന് ശേഷം പത്രസമ്മേളനത്തിൽ മത്സരത്തിലെ സൂപ്പർ ഹീറോയായ ഇവാൻ കലിയൂഷ്നിയെ കുറിച്ച് ചോദിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ നൽകിയ മറുപടിയും ഗംഭീരമാണ്. ഉക്രൈനിയൻ താരം കലിയൂഷ്നിയെ വാനോളമാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് പുകഴ്ത്തിയത്.

ഇന്ന് നടന്ന ഐഎസ്എല്ലിന്റെ ആദ്യ മത്സരത്തിൽ കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാളിനെ സ്വന്തം കാണികൾക്ക് മുന്നിൽ വെച്ച് 3-1 സ്കോറിനു പരാജയപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

മത്സരത്തിൽ സൂപ്പർ സബ്ബായി വന്ന് കിടിലൻ ഇരട്ടഗോളുകൾ നേടിയ ഇവാൻ കലിയൂഷ്നി അരങ്ങേറ്റ മത്സരം തന്നെ ഗംഭീരമാക്കിയപ്പോൾ അത്ഭുതത്തോടെ നോക്കിനിൽക്കുകയായിരുന്നു കളി കാണുന്ന ഓരോരുത്തരും, അത്രമേൽ മനം നിറക്കുന്ന പ്രകടനമാണ് താരത്തിൽ നിന്നും ലഭിച്ചത്.

ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിന് ശേഷം പത്രസമ്മേളനത്തിൽ മത്സരത്തിലെ സൂപ്പർ ഹീറോയായ ഇവാൻ കലിയൂഷ്നിയെ കുറിച്ച് ചോദിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ നൽകിയ മറുപടിയും ഗംഭീരമാണ്. ഉക്രൈനിയൻ താരം കലിയൂഷ്നിയെ വാനോളമാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് പുകഴ്ത്തിയത്.

“മികച്ച ഗുണനിലവാരമുള്ള ചില താരങ്ങളെ ഞങ്ങൾ സൈൻ ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് അവസാന സീസണിൽ ഇല്ലാത്ത എന്തോ ഒന്നാണ് ഇവാൻ കലിയൂഷ്നിക്കൊപ്പം ടീമിലുള്ളത്, വിവിധ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു അധിക ആയുധമാണ് ഇവാൻ കലിയൂഷ്നി.”

“നമ്മൾ ഇവാൻ കലിയൂഷ്നിയുടെ കാര്യം സംസാരിക്കുകയാണെങ്കിൽ അദ്ദേഹം മികച്ച ഒരു താരമാണ്, മികച്ച ഒരു മനുഷ്യനാണ്, അദ്ദേഹം ഇവിടെ ഇന്ത്യയിൽ കേരള ബ്ലാസ്റ്റർസിനോടൊപ്പമുള്ളതിൽ ഞാൻ സന്തോഷവാനാണ്.”

“ഇവാൻ കലിയൂഷ്നി സാങ്കേതികമായി വളരെയധികം കഴിവുള്ള താരമാണ്, അവനു വിവിധ പൊസിഷനുകളിൽ കളിക്കാൻ കഴിയും, ഇതുപോലെയുള്ള മത്സരങ്ങളെ നിയന്ത്രിക്കാനും ഇവാൻ കലിയൂഷ്നിക്ക്‌ സാധിക്കും.” – ഇവാൻ ആശാൻ പറഞ്ഞു.

കിടിലൻ വിജയം?ഇവാനും ലൂണയും തകർത്തു, ഉഗ്രൻ ഗോളുകൾ..

ഈസ്റ്റ്‌ ബംഗാളിനെ പഞ്ഞിക്കിട്ട ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വാങ്ങിയ മാർക്ക്‌ ഇതാ..