in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഈസ്റ്റ്‌ ബംഗാളിനെ പഞ്ഞിക്കിട്ട ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വാങ്ങിയ മാർക്ക്‌ ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് തുടക്കം കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ഈസ്റ്റ്‌ ബംഗാളിനെതീരെ തകർപ്പൻ വിജയം ആഘോഷിച്ചപ്പോൾ മത്സരത്തിൽ താരങ്ങൾക്കൊപ്പം സ്റ്റേഡിയത്തിൽ മിന്നിത്തിളങ്ങിയ ആരാധകരും വിജയത്തിൽ നിർണ്ണായക പങ്കാണ് വഹിച്ചത്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് തുടക്കം കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ഈസ്റ്റ്‌ ബംഗാളിനെതീരെ തകർപ്പൻ വിജയം ആഘോഷിച്ചപ്പോൾ മത്സരത്തിൽ താരങ്ങൾക്കൊപ്പം സ്റ്റേഡിയത്തിൽ മിന്നിത്തിളങ്ങിയ ആരാധകരും വിജയത്തിൽ നിർണ്ണായക പങ്കാണ് വഹിച്ചത്.

രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ അഡ്രിയാൻ ലൂണയിലൂടെ ഗോൾവേട്ട തുടങ്ങിയ ബ്ലാസ്റ്റേഴ്സിനു വേണ്ടി സൂപ്പർ സബ്ബായി കളത്തിലെത്തിയ ഇവാൻ കലിയൂഷ്നി നേടുന്ന രണ്ട് തകർപ്പൻ ഗോളുകളും ഈസ്റ്റ്‌ ബംഗാളിനെ 3-1 ന് തോൽപിക്കാൻ സഹായകമായി.

ആവേശമായി മാറിയ ഐഎസ്എല്ലിലെ ആദ്യ മത്സരത്തിന്റെ കണക്കെടുപ്പ് എടുത്ത് നോക്കിയാലും കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് മുന്നിലുള്ളത്. ആകെയുള്ള പെർഫോമൻസിന് 6.59 റേറ്റിംഗ് വാങ്ങിയ ഈസ്റ്റ്‌ ബംഗാളിനെക്കാൾ 7.11 റേറ്റിംഗ് വാങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യത്തിലും തലയെടുപ്പ് കാണിച്ചു.

താരങ്ങളുടെ റേറ്റിംഗിലേക്ക് വരികയാണെങ്കിൽ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ ഇവാൻ കലിയൂഷ്നിയും ആദ്യ ഗോൾ നേടിയ അഡ്രിയാൻ ലൂണയുമാണ് മുന്നിലുള്ളത്. ഈസ്റ്റ്‌ ബംഗാൾ ടീമിൽ ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങിയത് ഗോൾ നേടിയ അലക്സ്‌ ലിമയാണ്.

ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് റേറ്റിംഗ് ഇങ്ങനെയാണ് :

ആദ്യ ഇലവൻ (4-4-2) :

ഗിൽ – 6.5

ലെസ്‌കോവിച് – 6.8

ഹോർമി – 6.6

ജെസൽ – 7.1

കബ്ര – 7.5

സഹൽ – 6.5

ജീക്സൻ – 6.8

പൂട്ടിയ – 7.3

അഡ്രിയാൻ ലൂണ – 8.4

അപോസ്‌റ്റോലാസ് ജിയാനു – 6.8

ദിമിത്രിയോസ് – 6.6

പകരമിറങ്ങിയവർ :

രാഹുൽ കെപി – 6.5

ബിദ്യസാഗർ സിങ് – 7.2

ഇവാൻ കലിയൂഷ്നി – 9.0

വിക്ടർ മോംഗിൽ – —

ഉക്രൈൻ ടാങ്കിനെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞത്..

ബ്ലാസ്റ്റേഴ്‌സ് വഴി ദേശീയ ടീമിലെത്തണം!! ആഗ്രഹം വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് താരം