in ,

LOVELOVE LOLLOL OMGOMG AngryAngry

ഐഎസ്എല്ലിൽ ഇന്ന് വമ്പൻ പോരാട്ടം!! ദി ബ്ലൂസ് vs ഹൈലാൻഡേഴ്സ്

ഈസ്റ്റ്‌ ബംഗാളിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ സീസണിന് തുടക്കമിട്ട പോരാട്ടനാളുകളിൽ തങ്ങളുടെ ആദ്യ മത്സരങ്ങൾക്ക് വേണ്ടി ഇന്ന് മുൻ ഐഎസ്എൽ ചാമ്പ്യൻമാരായ ബാംഗ്ലൂരു എഫ്സി ഹോം ഗ്രൗണ്ടിൽ വെച്ച് ഇതുവരെ ഐഎസ്എൽ ഫൈനൽ പോലും കാണാത്ത, എന്നാൽ ഇത്തവണ അത് ലക്ഷ്യം വെക്കുന്ന നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെയാണ് നേരിടുന്നത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതുസീസണിലെ രണ്ടാം മത്സരത്തിന് ഇന്ന് രാത്രി 7:30ന് ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയം ഉണരുമ്പോൾ ഏട്ടമുട്ടുന്നത് വടക്ക് കിഴക്കൻ പോരാളികളും ഹോം ടീമുമാണ്.

ഈസ്റ്റ്‌ ബംഗാളിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ സീസണിന് തുടക്കമിട്ട പോരാട്ടനാളുകളിൽ തങ്ങളുടെ ആദ്യ മത്സരങ്ങൾക്ക് വേണ്ടി ഇന്ന് മുൻ ഐഎസ്എൽ ചാമ്പ്യൻമാരായ ബാംഗ്ലൂരു എഫ്സി ഹോം ഗ്രൗണ്ടിൽ വെച്ച് ഇതുവരെ ഐഎസ്എൽ ഫൈനൽ പോലും കാണാത്ത, എന്നാൽ ഇത്തവണ അത് ലക്ഷ്യം വെക്കുന്ന നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെയാണ് നേരിടുന്നത്.

ഐഎസ്എല്ലിൽ കളിച്ചു പരിചയസമ്പന്നരായ കിടിലൻ വിദേശ താരങ്ങൾ റോയ് കൃഷ്ണ, ഹാവി ഹെർണാണ്ടസ് തുടങ്ങിയ വമ്പൻ താരങ്ങളെ ടീമിലെത്തിച്ച ബാംഗ്ലൂരു എഫ്സി നായകൻ സുനിൽ ചേത്രി ഉൾപ്പെടുന്ന ഇന്ത്യൻ താരങ്ങളുടെയും കൂടി കരുത്തിലാണ് ഇത്തവണ ഐഎസ്എല്ലിനൊരുങ്ങുന്നത്.

മറുഭാഗത് ആരോൺ ഇവാൻസ്, മൈക്കൽ ജാക്കോബ്സൻ, ജോൺ ഗസ്തനാഗ തുടങ്ങിയ തകർപ്പൻ വമ്പൻ വിദേശ താരങ്ങളെ സീസണിൽ ടീമിലെത്തിച്ച നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഇത്തവണ അത്യുജ്ജല പ്രകടനം നടത്താൻ കഴിവുള്ള താരനിരയുമായാണ് വരുന്നത്.

ഇതുവരെ ഇരുടീമുകളും ഐഎസ്എല്ലിൽ ഏറ്റുമുട്ടിയത് 12 തവണയാണ്, അതിൽ 6 തവണ ദി ബ്ലൂസ് വിജയിച്ചപ്പോൾ 2 തവണയാണ് ഹൈലാൻഡേഴ്സ് വിജയം രുചിച്ചത്. സീസണിൽ ഡ്യൂറണ്ട് കപ്പ് കിരീടം ഉയർത്തി മികച്ച ഫോമിൽ വരുന്ന ബാംഗ്ലൂരു എഫ്സിയെ അവരുടെ തട്ടകത്തിൽ വെച്ച് തോൽപ്പിക്കാൻ നോർത്ത് ഈസ്റ്റിന് കഴിയുമോ എന്നതാണ് ചോദ്യം.

എനിക്ക് ഗോളുകളെക്കാൾ പ്രധാനം മറ്റൊരു കാര്യമാണ് – ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം

ജിങ്കന്റെ പകരക്കാനാവുമോ?ബ്ലാസ്റ്റേഴ്‌സ് താരം പറയുന്നു..