in ,

LOVELOVE LOLLOL OMGOMG

ജിങ്കന്റെ പകരക്കാനാവുമോ?ബ്ലാസ്റ്റേഴ്‌സ് താരം പറയുന്നു..

ആദ്യ ഐഎസ്എൽ സീസൺ മുതൽ തന്നെ നീണ്ടാകാലം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ വിശ്വാസ്തനായി നിലകൊണ്ട സന്ദേശ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊണ്ട് കൊൽക്കത്ത ക്ലബ്ബിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞ ഐഎസ്എൽ സീസണിനിടെ താരം ബ്ലാസ്റ്റേഴ്സിനെ കുറിച്ച് മോശമായി സംസാരിച്ചത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ജിങ്കനോട് വെറുപ്പ് തോന്നാൻ കാരണമായിട്ടുണ്ട്

ഒരുപക്ഷെ ഒരുകാലത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ സന്ദേശ് ജിങ്കനോളം വിശ്വാസിച്ചിരുന്ന മറ്റൊരു താരവും ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഉണ്ടായിരുന്നില്ല, ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ്‌ വിട്ടതിനു ശേഷവും ബ്ലാസ്റ്റേഴ്‌സ് ആരാധകർ സമ്മാനിച്ച സ്നേഹം സന്ദേശ് ജിങ്കൻ അനുഭവിച്ചറിഞ്ഞതാണ്.

എന്നാൽ നിലവിൽ അത്ര നല്ല രീതിയിലല്ല സന്ദേശ് ജിങ്കനെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാണുന്നത്. കഴിഞ്ഞ ഐഎസ്എൽ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സിനെ കുറിച്ച് സന്ദേശ് ജിങ്കൻ പറഞ്ഞ ചില കാര്യങ്ങൾ വിവാദമായിരുന്നു.

എന്തായാലും സന്ദേശ് ജിങ്കൻ ക്ലബ്ബ് വിട്ടതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പിൻവലിച്ച 21 നമ്പർ ജേഴ്സി ഇപ്പോൾ മലയാളി താരമായ ബിജോയ്‌ വർഗീസിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയിട്ടുണ്ട്. ഡിഫെൻഡർ പൊസിഷനിൽ കളിക്കുന്ന ബിജോയ്ക്ക് ജിങ്കനേക്കാൾ മികച്ച പെർഫോമൻസ് 21 നമ്പർ ജേഴ്സിയിൽ കാഴ്ച വെക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

എന്നാൽ ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിനിടെ 21 നമ്പർ ജേഴ്സിയും സന്ദേശ് ജിങ്കനെയും കുറിച്ച് റിപ്പോർട്ടർ ചോദിച്ചപ്പോൾ ബിജോയ്‌ നൽകിയ മറുപടി ഈ ജേഴ്സി നമ്പറുമായി എന്റെ പ്രകടനത്തെ താരതമ്യം ചെയ്യരുതെന്നാണ്. ഒരു ജേഴ്സി നമ്പർ ധരിച്ചത് കാരണം പ്രകടനം മികച്ചതാകില്ലെന്നാണ് താരം പറഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്സുമായുള്ള ജിങ്കന്റെ ബന്ധം അദ്ദേഹത്തിന്റെ വിടവാങ്ങലിന് ശേഷം വഷളായേക്കാം, പക്ഷേ അദ്ദേഹം ഇപ്പോഴും ടീമിന് ഒരു പ്രധാന കളിക്കാരനായിരുന്നു. നിങ്ങൾ ഇപ്പോൾ ജിങ്കന്റെ 21-ാം നമ്പർ ഷർട്ട് എടുക്കുമ്പോൾ, നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടോ? എന്ന ചോദ്യത്തിനാണ് താരം മറുപടി നൽകിയത്.

“എനിക്കതിൽ ഒട്ടും സമ്മർദമില്ല, ഇത് എനിക്ക് ഒരു നമ്പർ മാത്രമാണ്. ആ കിറ്റ് ധരിച്ചതുകൊണ്ട് മാത്രം എന്റെ കളി മെച്ചപ്പെടില്ല. ഞാൻ മികച്ച പ്രകടനം നടത്തിയാൽ അത് എനിക്ക് ഗുണം ചെയ്യും, എന്റെ ജേഴ്സി നമ്പറുമായി എന്റെ കളിശൈലിക്ക് ഒരു ബന്ധവുമില്ല.” – ബിജോയ്‌ വർഗീസ് പറഞ്ഞു.

ആദ്യ ഐഎസ്എൽ സീസൺ മുതൽ തന്നെ നീണ്ടാകാലം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ വിശ്വാസ്തനായി നിലകൊണ്ട സന്ദേശ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊണ്ട് കൊൽക്കത്ത ക്ലബ്ബിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞ ഐഎസ്എൽ സീസണിനിടെ താരം ബ്ലാസ്റ്റേഴ്സിനെ കുറിച്ച് മോശമായി സംസാരിച്ചത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ജിങ്കനോട് വെറുപ്പ് തോന്നാൻ കാരണമായിട്ടുണ്ട്.

ഐഎസ്എല്ലിൽ ഇന്ന് വമ്പൻ പോരാട്ടം!! ദി ബ്ലൂസ് vs ഹൈലാൻഡേഴ്സ്

അൽവരോയും ഡയസും പോയത് പണിയായോ? ആശാൻ പറയുന്നു..