അങ്ങനെ ഞായറാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സി മത്സരത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് വീക്ക് 11 കഴിഞ്ഞിരിക്കുകയാണ്. വളരെയധികം വാശിയേറിയ പോരാട്ടങ്ങൾക്കായിരുന്നു മാച്ച് വീക്ക് 11 സാക്ഷ്യം വഴിച്ചത്.
ഇപ്പോളിത 11 ആം മാച്ച് വീക്കിലെ താരങ്ങളുടെ പ്രകടനത്തെ വിലയിരുത്തി ഇന്ത്യൻ സൂപ്പർ ലീഗ് ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചിരിക്കുയാണ്. ഈ മാച്ച് വീക്കിലെ ടീം ഓഫ് ദി വീക്കിൽ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
മുംബൈക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയ ഡിമിട്രിയോസ് ഡയമന്റകോസും, ക്വാം പെപ്രക്കും പുറമെ പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ചുമാണ് ടീം ഓഫ് ദി വീക്കിൽ ഇടം നേടിയ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ.
ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് താരങ്ങളും പഞ്ചാബ് എഫ്സിയുടെയും ജംഷഡ്പൂർ എഫ്സിയുടെയും രണ്ട് താരങ്ങൾ വീതവും ഒഡിഷ, ബംഗളുരു, ഗോവ, മുംബൈ എന്നി ടീമുകളിലെ ഓരോ താരങ്ങൾ വീതവുമാണ് ടീം ഓഫ് ദി വീക്കിൽ ഇടം നേടിയത്.
മാച്ച് വീക്ക് 11ലെ ടീം ഓഫ് ദി വീക്ക് ഇതാ…
A classic 4-3-3 lined up for Matchweek 1️⃣1️⃣'s #ISLTOTW! ?
— Indian Super League (@IndSuperLeague) December 25, 2023
How do you rate this team? ?#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 | @JioCinema @Sports18 pic.twitter.com/nIPg8G5m2h