ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തിയിരുന്നു. മുംബൈക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മധ്യനിര താരം വിബിൻ മോഹനൻ പരിക്കേറ്റ കാര്യം എല്ലാവരും അറിഞ്ഞുകാണുവുമല്ലോ.
ഇതോടെ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഉന്നയിച്ച ചോദ്യമായിരുന്നു മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ താരം കളിക്കുമോയെന്നത്. ഇപ്പോളിത ഈ ചോദ്യത്തിന് വ്യക്തത തന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.
ഇന്നലെ നടന്ന മോഹൻ ബഗാൻ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ ഇവാനാശാൻ പറഞ്ഞത്, “ഇന്ന് രാവിലെ വിബിനെ ക്രഞ്ചേസിലാണ് കണ്ടത്. വിബിൻ ഇന്നലെ നടക്കാൻ ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾ എക്സ്-റേ എടുത്തു നോക്കി. ഭാഗ്യത്തിന് ഒന്നും പറ്റിയിട്ടില്ല. അതുകൊണ്ട് ഒന്നോ രണ്ടോ ദിവസം കാത്തിരിക്കണം. മിക്കവാറും അവൻ കൊൽക്കത്തയിൽ ഞങ്ങളുടെ കൂടെ ഉണ്ടാകില്ല. തികച്ചും വേദനാജനകമാണ്” എന്നാണ് ആശാൻ പറഞ്ഞത്.
Ivan Vukomanović ?️ "I saw Vibin in this morning on crunches, he had difficulties to walk yesterday. We made x-ray fortunately nothing is broken, so now we have to wait one or two days. Most probably he will not be with us to Kolkata because it's quite painful" #KBFC
— KBFC XTRA (@kbfcxtra) December 25, 2023
ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. മോഹൻ ബഗാനുമായുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആരായിരിക്കും ഇനി പ്രതിരോധ മധ്യനിര കളിക്കുകയെന്നത് കാത്തിരുന്നു കാണേണ്ടത് തന്നെയാണ്.