ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ തങ്ങളുടെ പതിനൊന്നാമത്തെ മത്സരത്തിൽ ശക്തരായ മുംബൈ സിറ്റിയെ കൊച്ചിയിൽ വെച്ച് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർതെറിഞ്ഞുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് വിലപ്പെട്ട മൂന്ന് പോയന്റുകളാണ് സ്വന്തമാക്കിയത്. ദിമിത്രിയോസ്, പെപ്രാഹ് എന്നിവർ നേടുന്ന ഗോളുകളിലാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.
ഇന്ത്യൻ സൂപ്പർ ലീഗിലെ മാച്ച് വീക്ക് പതിനൊന്നിലെ ടീം ഓഫ് ദി വീക്ക് ഇലവൻ ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് പുറത്തുവിട്ടിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മൂന്ന് താരങ്ങളാണ് ഇലവനിൽ ഇടം നേടിയത്. ടീം ഓഫ് വീക്കിന്റെ പരിശീലകനായി ജംഷഡ്പൂര് എഫ്സിയുടെ ഇംഗ്ലീഷ് തന്ത്രഞ്ജൻ സ്കോട് കൂപ്പർ ഇടം സ്വന്തമാക്കി.
ഡിഫൻസ് ലൈനിൽ ബാംഗ്ലൂരു എഫ്സി താരം ജെസൽ, പഞ്ചാബ് എഫ്സി താരം ദിമിത്രിയോസ്, കേരള ബ്ലാസ്റ്റേഴ്സ് താരം മാർക്കോ ലെസ്‌കോവിച്, ജംഷഡ്പൂര് എഫ്സി താരം ലാൽഡിൻപൂയ എന്നിവരാണ് അണിനിരക്കുന്നത്. മധ്യനിരയിൽ മുംബൈ സിറ്റി താരം ഗ്രേഗ് സ്റ്റുവർട്, എഫ്സി ഗോവ താരം നോഹ് സദോയ്, പഞ്ചാബ് എഫ്സി താരം മദിൻ തലാൽ എന്നിവർ ഇടം സ്വന്തമാക്കി.
ടീം ഓഫ് ദി വീക്കിന്റെ മുന്നേറ്റനിരയിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ദിമിത്രിയോസ് ഡയമന്റാകോസ്, ക്വമി പെപ്രാഹ് എന്നിവർ ഇടം സ്വന്തമാക്കിയപ്പോൾ ജംഷഡ്പൂര് എഫ്സിയുടെ ഡാനിയേൽ ചീമയും മുന്നേറ്റനിരയിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ടീം ഓഫ് ദി വീക്ക് ഇലവൻ താഴെ കൊടുക്കുന്നു:-