ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ കൊച്ചിയിൽ മുംബൈയെ എത്തിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. വിദേശ മുന്നേറ്റ താരങ്ങളായ ഡിമിട്രിയോസ് ഡയമന്റകോസും, ക്വാം പെപ്രയുമാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്.
അതോടൊപ്പം ഒട്ടേറെ ആരാധകരായിരുന്നു ബ്ലാസ്റ്റേഴ്‌സിനെ പ്രോത്സാഹിപ്പിക്കാനായി സ്റ്റേഡിയത്തിലെത്തിയത്. മത്സരത്തിലെ എല്ലാ ടിക്കറ്റും വിറ്റ് കഴിഞ്ഞിരുന്നു. ഇപ്പോളിത മത്സര ശേഷം നടന്ന പത്ര സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മുംബൈ പരിശീലകൻ പീറ്റർ ക്രാറ്റ്കി.
ബ്ലാസ്റ്റേഴ്‌സ് ആരാധകർ ശ്രദ്ധേയമാമായെന്നും ഇന്ത്യയിൽ ഇത്തരത്തിലുള്ള ആരാധകരുണ്ടെന്നതിൽ സന്തോഷമുണ്ടെന്നുമാണ് പരിശീലകൻ പറഞ്ഞത്. “40000 ആളുകളുണ്ട്. അവർ എപ്പോഴും അവരുടെ ടീമിനെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ ഫുട്ബോൾ കളിക്കുന്നത്.”
Petr Kratky?: There's 40000 people, and they're always pushing their team. This is why we play football, I'm happy that I got the opportunity to experience it. Happy to see that India we've this kind of fans, we need more of this. They were impressive. #kbfc pic.twitter.com/6XF6WmlZIE
— Aswathy (@RM_madridbabe) December 24, 2023
“അത് അനുഭവിക്കാൻ എനിക്ക് അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആരാധകരുണ്ടെന്നതിൽ സന്തോഷമുണ്ട്. അവ ശ്രദ്ധേയമായിരുന്നു” എന്നാണ് മുംബൈ പരിശീലകൻ പീറ്റർ ക്രാറ്റ്കി പറഞ്ഞത്.