ഐഎസ്എല്ലിൽ ട്രാൻസ്ഫർ വിപണി ആരംഭിക്കാൻ ഇനിയും ആഴ്ചകളുണ്ട്. എങ്കിലും ടീമുകൾ ശ്രമങ്ങൾ നേരത്തെ ആരംഭിച്ചിരിക്കുകയാണ്.. കേരളാ ബ്ലാസ്റ്റേഴ്‌സ് അടക്കം ചില നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഐഎസ്എല്ലിൽ നടന്ന ചില നീക്കങ്ങൾ പരിശോധിക്കാം..
നിഖിൽ പ്രഭു
പഞ്ചാബ് എഫ്സിയുടെ 24 കാരനായ പ്രതിരോധ താരം നിഖിൽ പ്രഭു ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ള താരമാണ്. താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, മുംബൈ സിറ്റി എഫ്‌സി, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, എന്നിവരും താരത്തിന്റെ പിന്നിലുണ്ട്. വമ്പൻ ട്രാൻസ്ഫർ തുകയാണ് പഞ്ചാബ് താരത്തിനായി ആവശ്യപ്പെടുന്നത്. അതിനാൽ വമ്പൻ തുകയിറക്കിയാൽ മാത്രമേ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുകയുള്ളു..
ടോം അൽഡ്രെഡ്
സ്‌കോട്ടിഷ് താരം ടോം അൽഡ്രെഡിനെ മോഹൻ ബഗാൻ അടുത്ത സീസണിലേക്ക് നിലനിർത്തി. താരത്തിന്റെ കരാർ 2025 മെയ് 31 അവസാനിക്കാനിരിക്കെയാണ് താരത്തിന് ഒരു വർഷത്തേക്ക് കൂടി ബഗാൻ കരാർ നീട്ടിയത്.
ബിപിൻ സിങ്
ബ്ലാസ്റ്റേഴ്‌സുമായി റൂമറുകൾ പ്രചരിച്ച ബിപിൻ സിങ് ഈസ്റ്റ് ബംഗാളുമായി കരാറിലെത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 30 കാരനായ താരം 8 സീസണുകളിൽ മുംബൈയ്ക്കായി കളിച്ചതിന് ശേഷമാണ് താരത്തിന്റെ കൂടുമാറ്റം.
പഞ്ചാബ് എഫ്സി
അടുത്ത സീസണിൽ വമ്പൻ അഴിച്ച് പണി നടത്താനൊരുങ്ങുന്ന പഞ്ചാബ് എഫ്സി അവരുടെ മുഴുവൻ വിദേശ താരങ്ങളെയും ഓഫ്ലോഡ് ചെയ്യുകയാണ്. ഇപ്പോഴിതാ അവർ അടുത്ത സീസണിലേക്കായി ഡച്ച് ഡിഫൻഡർ റൂബൻ ഹൂഗൻഹൗട്ടിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായാണ് റിപോർട്ടുകൾ. ഡച്ച് ഇതിഹാസ ക്ലബ് അയാക്സിന് വേണ്ടി കളിച്ച താരമാണ് 27 കാരനായ ഹൂഗൻഹൗട്ട്.