in ,

ഐഎസ്എലിലെ സുവർണ്ണ നേട്ടത്തിനരികെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ എടികെ മോഹൻ ബഗാനെ അവരുടെ മൈതാനത്തു ചെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുമ്പോൾ ടീം ലക്ഷ്യം വെക്കുന്നത് വിജയം തന്നെയാണ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ എടികെ മോഹൻ ബഗാനെ അവരുടെ മൈതാനത്തു ചെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുമ്പോൾ ടീം ലക്ഷ്യം വെക്കുന്നത് വിജയം തന്നെയാണ്.

ഇതുവരെ ഐഎസ്എലിൽ എടികെ മോഹൻ ബഗാനെ തോൽപ്പിച്ചിട്ടില്ല എന്ന കണക്കുകൾ മാറ്റിയെഴുതാൻ ഇന്ന് ഇവാൻ ആശാനും സംഘവും കളത്തിലിറങ്ങുമ്പോൾ ക്ലബ്ബിനും പരിശീലകനും നേടാനുള്ളത് കിടിലൻ റെക്കോർഡ് തന്നെയാണ്.

ഐaഎസ്എലിലെ മോഹൻ ബഗാനേതിരായ ആദ്യ വിജയം ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുമ്പോൾ ഐഎസ്എലിലെ എല്ലാ ടീമുകളെയും തോൽപ്പിക്കുന്ന ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എന്ന നേട്ടം കൈവരിക്കാൻ ഇന്നത്തെ വിജയം കൊണ്ട് ഇവാൻ വുകോമനോവിചിനാവും.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഇവാൻ വുകോമനോവിച് എടികെ മോഹൻ ബഗാൻ ഒഴികെയുള്ള എല്ലാ ഐഎസ്എൽ ടീമുകൾക്കെതിരെയും വിജയം നേടിയിട്ടുണ്ട്.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

എല്ലാ ടീമുകളെയും തോൽപിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ, സുവർണ്ണനേട്ടം ഇവാൻ ആശാൻ നേടുമോ??

മെസ്സിക്ക് അർജന്റീന ദേശീയ ടീമിൽ കളി അവസാനിപ്പിക്കാൻ നിർദേശം.