ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയാലും ഇല്ലെങ്കിലും ലയണൽ മെസി അതിനു ശേഷം ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ലോകകപ്പ് ജേതാവായി അർജന്റീനക്കൊപ്പം ഇനിയും മത്സരങ്ങൾ കളിക്കണമെന്ന ആഗ്രഹം തനിക്ക് ഉണ്ടന്ന് പറഞ് ദേശീയ ടീമിനൊപ്പം തുടരാൻ തീരുമാനിച്ച താരം ചുരുങ്ങിയത് അടുത്ത കോപ്പ അമേരിക്ക വരെ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ലയണൽ മെസി അർജന്റീന ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തണമെന്നാണ് ബാഴ്‌സലോണക്കും റയൽ മാഡ്രിഡിനും വേണ്ടി കളിച്ചിട്ടുള്ള, മുൻ ജർമൻ താരം റയൽ മാഡ്രിഡിന്റെ പരിശീലകനുമായിരുന്ന ബേൺഡ് ഷസ്റ്റർ പറയുന്നത്. ഖത്തർ ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസി ഉണ്ടാക്കിയെടുത്ത ഇമേജ് അതുപോലെ തന്നെ നിലനിർത്തുന്നതിനു വേണ്ടിയാണിതെന്നാണ് അദ്ദേഹം പറയുന്നത്.
“ഇനിയും കുറച്ചു വർഷങ്ങൾ കൂടി നല്ല രീതിയിൽ കളിക്കാൻ മെസിക്ക് കഴിയും, പക്ഷെ ദേശീയ ടീമിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിക്കുന്നതാണ് നല്ലത്. അർജന്റീന ജേഴ്‌സിയിൽ ലോകകപ്പ് വിജയത്തിലൂടെ ഉണ്ടാക്കിയെടുത്ത ഇമേജ് താരം നിലനിർത്തണം. ഇനിയൊരു ലോകകപ്പിൽ കളിക്കുകയെന്നത് താരത്തെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും, എനിക്കറിയില്ല.” ഷാസ്റ്റർ മാർക്കയോട് പറഞ്ഞു.

ലയണൽ മെസി അർജന്റീന ടീം വിടുകയെന്നത് ആരാധകർ ഒരിക്കലും ചിന്തിക്കാതെ ആഗ്രഹിക്കാത്ത കാര്യമാണ്. നിലവിൽ മെസിയുടെ ഏറ്റവും മികച്ച പ്രകടനം കാണാൻ കഴിയുന്നത് അർജന്റീന ദേശീയ ടീമിലാണ്. അടുത്ത 2026 ലെ ലോകകപ്പിലും മെസി ടീമിനൊപ്പം ഉണ്ടാകണമെന്നാണ് ആരാധകരും സഹതാരങ്ങളും ആഗ്രഹിക്കുന്നതെങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണ്.