in ,

CryCry LOVELOVE OMGOMG AngryAngry

ലൂണയുമില്ല സഹലുമില്ല.!! കൊൽക്കത്തയിൽ ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകൾ തെറ്റുമോ??

എടികെ മോഹൻ ബഗാനേതിരായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി നൽകുന്നതാണ് സസ്പെൻഷനിലുള്ള മിഡ്‌ഫീൽഡ് താരം അഡ്രിയാൻ ലൂണയുടെ അഭാവം.

എടികെ മോഹൻ ബഗാനേതിരായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി നൽകുന്നതാണ് സസ്പെൻഷനിലുള്ള മിഡ്‌ഫീൽഡ് താരം അഡ്രിയാൻ ലൂണയുടെ അഭാവം.

എന്നാൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി നൽകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മോഹൻ ബഗാനെതിരായ മത്സരത്തിൽ മലയാളി മിഡ്‌ഫീൽഡ് താരമായ സഹൽ കളിക്കില്ല എന്നാണ് മാർക്കസ് മെർഗുൽഹോ നൽകുന്ന അപ്ഡേറ്റ്.

ക്വാഡ് മസിൽസിൽ ചെറിയ അസ്വാസ്ഥ്യം അനുഭവപ്പെട്ട താരം ടീമിനോടൊപ്പം കൊൽക്കത്തയിലേക്ക് യാത്ര പോയിട്ടില്ല. സ്കാനിംഗ് ഉൾപ്പടെയുള്ള പരിശോധനകളിൽ കേടുപാടുകളൊന്നും കാണാത്തതിനാൽ അടുത്ത മത്സരത്തിൽ താരം ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

തുടർച്ചയായി എവേ മത്സരങ്ങളിൽ പരാജയം നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സിന് മിഡ്‌ഫീൽഡ് നിരയിൽ തിരിച്ചടി നൽകുന്നതാണ് പ്രധാനപ്പെട്ട താരങ്ങളായ ലൂണ, സഹൽ എന്നിവരുടെ അഭാവം.

എങ്കിലും ടീം കൊൽക്കത്തയിൽ നന്നായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പ്ലേഓഫ് യോഗ്യത ഉറപ്പാക്കിയ കേരള ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മൂന്നാം സ്ഥാനം ഉറപ്പിക്കാനായേക്കും.

മെസ്സിക്ക് അർജന്റീന ദേശീയ ടീമിൽ കളി അവസാനിപ്പിക്കാൻ നിർദേശം.

ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ശക്തരാകണം?ഫാൻസ്‌ അർഹിക്കുന്നത് ഇതാണെന്ന് പരിശീലകൻ