in ,

ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ശക്തരാകണം?ഫാൻസ്‌ അർഹിക്കുന്നത് ഇതാണെന്ന് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ പ്ലേഓഫ് സ്ഥാനം ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്നത്തെ മത്സരത്തിൽ എടികെ മോഹൻ ബഗാനെ നേരിടാൻ ഇറങ്ങുകയാണ്. രാത്രി 7:30ന് കൊൽക്കത്തയിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ പ്ലേഓഫ് സ്ഥാനം ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്നത്തെ മത്സരത്തിൽ എടികെ മോഹൻ ബഗാനെ നേരിടാൻ ഇറങ്ങുകയാണ്. രാത്രി 7:30ന് കൊൽക്കത്തയിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്.

മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിൽ പ്ലേഓഫ് ഉറപ്പിച്ചെങ്കിലും ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കൂടുതൽ ശക്തരാകാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

“കൂടുതൽ ശക്തരാകാൻ ഞങ്ങൾക്ക് കഴിവുണ്ടെന്ന് സ്വയം കാണിക്കുവാൻ വേണ്ടി ഞങ്ങൾ ശക്തരാകാൻ ആഗ്രഹിക്കുന്നു, നല്ല ഗെയിമുകൾ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മറ്റൊരു ടീമിന്റെ ഫലം കൊണ്ട് ഞങ്ങൾ യോഗ്യത നേടിയിട്ടുണ്ടോ ഇല്ലയോയെന്നത് കാര്യമല്ല.”

“ബാക്കിയുള്ള രണ്ട് മത്സരങ്ങളിൽ കൂടി ശക്തരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഇവിടെയുള്ള എവേ ഗെയിമിലും പിന്നെ പ്രത്യേകിച്ച് ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ ഹോം ഗെയിമിലും, കാരണം ഞങ്ങൾ ശക്തരാണെന്ന് കാണാൻ അവർ അർഹരാണ്.” – ഇവാൻ പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

ലൂണയുമില്ല സഹലുമില്ല.!! കൊൽക്കത്തയിൽ ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകൾ തെറ്റുമോ??

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് നേട്ടത്തിനോട് പരിശീലകൻ പ്രതികരിക്കുന്നത് ഇങ്ങനെ..