in ,

ബ്ലാസ്റ്റേഴ്സിന് ഇനി പ്ലേഓഫ് നേടാൻ കഴിയുമോ?? ഇവാൻ വുകോമനോവിച് പറയുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടർച്ചയായ രണ്ടാം സീസണിലും പ്ലേഓഫ് യോഗ്യത ലക്ഷ്യമാക്കി ഈസ്റ്റ്‌ ബംഗാളിനെ നേരിടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം സമ്മാനിച്ചത് ഒരു ഗോളിന്റെ തോൽവിയാണ്.

മത്സരശേഷം നടന്ന പ്രെസ്സ് കോൺഫറൻസിൽ സംസാരിക്കവേ തങ്ങൾക്ക് മുന്നിൽ ലീഗിൽ ഇനിയും നാല് മത്സരങ്ങൾ അവശേഷിക്കുണ്ടെന്നും പ്ലേഓഫ് യോഗ്യത നേടാനാകുമെന്ന് പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച്.

“ഇത്തരത്തിലുള്ള ലീഗുകളിൽ നിങ്ങൾ മത്സരങ്ങൾ അനുസരിച്ച് ഓരോ മത്സരത്തെയും നോക്കുക, ഞങ്ങൾ പ്ലേ ഓഫിൽ ആണെങ്കിൽ കുഴപ്പമില്ല. പിന്നെ, ഒരു ക്ലബ് എന്ന നിലയിൽ ഞങ്ങൾ ലക്ഷ്യത്തിലെത്തുന്നു.”

“ഞങ്ങൾ യഥാർത്ഥത്തിൽ ഒരു ടീമാണ്, ദീർഘകാലാടിസ്ഥാനത്തിൽ എപ്പോഴും പ്ലേഓഫിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരാണ്. ഞങ്ങൾ അതിനായി പോരാടാൻ പോകുകയാണ്. ഞങ്ങൾക്ക് ഇപ്പോൾ നാല് മത്സരങ്ങളുണ്ട്. അവർക്കായി ഞങ്ങളാൽ കഴിയുന്നത് തയ്യാറാക്കാൻ ഞങ്ങൾ ശ്രമിക്കും.” – വുകോമാനോവിച്ച് പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

ആദ്യത്തേതിൽ നിന്നും ഇപ്പോൾ എല്ലാം വിത്യസ്തമാണ്.. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു..

ഇവാൻ കലിയൂഷ്നിക്ക് എന്തുപറ്റി??? ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു..