in ,

ആദ്യത്തേതിൽ നിന്നും ഇപ്പോൾ എല്ലാം വിത്യസ്തമാണ്.. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു..

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനെതിരെ എവേ മത്സരം പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് ലീഗിലെ ആദ്യപാദ മത്സരത്തെ അപേക്ഷിച്ച് കൊൽക്കത്തയിലെ സ്റ്റേഡിയത്തിൽ എല്ലാം വിത്യസ്തമായിരുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

മത്സരശേഷം നടന്ന പ്രെസ്സ് കോൺഫറൻസിലാണ് ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനെ നേരിട്ടപ്പോൾ ഉണ്ടായിരുന്നതിൽ നിന്നും വിത്യസ്തമായിരുന്നു എവേ മത്സരമെന്ന് ഇവാൻ ആശാൻ പറയുന്നത്.

“ആദ്യ മത്സരത്തെ അപേക്ഷിച്ച് ഇരു ടീമുകളും വ്യത്യസ്തരാണ്. ഉദ്ഘാടന മത്സരത്തിൽ വ്യത്യസ്തമായ ഒരു മാനസികാവസ്ഥയും, വ്യത്യസ്തമായ ഊർജ്ജവും, വ്യത്യസ്തമായ ആവേശവും നിറഞ്ഞ സ്റ്റേഡിയവുമായിരുന്നു.”

“കൊച്ചിയിൽ കളിക്കുമ്പോൾ 50,000 ആളുകളോളം ഉണ്ടായിരുന്നു. ഇന്ന് രാത്രി എല്ലാം വ്യത്യസ്തമായിരുന്നു, അന്തരീക്ഷവും മാനസികാവസ്ഥയും എല്ലാം വിത്യസ്തം.” – ഇവാൻ പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

ഇവാൻ വുകമനോവിച്ചിന് ബ്ലാസ്റ്റേഴ്‌സിൽ പുതിയ റെക്കോർഡ്

ബ്ലാസ്റ്റേഴ്സിന് ഇനി പ്ലേഓഫ് നേടാൻ കഴിയുമോ?? ഇവാൻ വുകോമനോവിച് പറയുന്നു..