in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സിന്റെ പരിക്കേറ്റ രണ്ട് വിദേശ താരങ്ങൾ തിരിച്ചെത്തുന്നു🔥; പ്രതീക്ഷ നൽകുന്ന അപ്ഡേറ്റുമായി ഇവാനാശാൻ രംഗത്ത്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പാദ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. ആദ്യ പാദ മത്സരങ്ങൾ കഴിയുമ്പോൾ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഏറ്റവും മുൻപന്തിയിലായിരുന്നു.

എന്നാൽ രണ്ടാം പാദ മത്സരത്തിലേക്ക് കടക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് അത്രയധികം ശുഭകരമല്ല. നിലവിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് പരിക്കിന്റെ പിടിയിലാണെന്ന് പറയണം. മുൻ നിര വിദേശ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലാണ്.

എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ ഇത്തരം അവസ്ഥയിലും ആരാധകർക്ക്‌ പ്രതീക്ഷ നൽകുന്ന അപ്ഡേറ്റുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്. ഇവാനാശാന്റെ അപ്ഡേറ്റ് പ്രകാരം സോട്ടിരിയോയും ലൂണയും മാർച്ച്‌ ആദ്യ വാരം ടീമിനോപ്പം പരിശീലനം തുടങ്ങുമെന്നാണ്.

“സോട്ടിരിയോയും ലൂണയും കൊച്ചിയിലേക്ക് മടങ്ങിയെത്തും. ഇരുവരും മാർച്ച് ആദ്യ വാരം ടീമിനൊപ്പം മെല്ലെ മെല്ലെ പരിശീലനം ആരംഭിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. സീസൺ കഴിയുന്നതിന് മുൻപ് അവർക്ക് കളിക്കാൻ കഴിയുമൊയെന്നത് സംശയമാണ്” എന്നാണ് ഇവാനാശാൻ പറഞ്ഞത്.

കൊച്ചിയിലെ ഗോവയുമായുള്ള മത്സരം ബ്ലാസ്റ്റേഴ്സിന് തിരികെയെത്താനുള്ള അവസാന അവസരം

ലൂണ ഉടനെ ക്ലബ്ബിന് ഒപ്പം പരിശീലനം ആരംഭിക്കും, ഉറപ്പ് നൽകി ഇവാൻ ആശാൻ 🔥🔥..