in , , ,

LOVELOVE OMGOMG

ഇവാനാശാൻ വ്യക്തമാക്കി🔥; ലൂണ അടുത്ത മത്സരത്തിൽ കളിക്കാൻ സാധ്യത🥳…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. നിലവിൽ മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ, എഫ്സി ഗോവ, ഒഡിഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നി ടീമുകൾ പ്ലേ ഓഫിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഒരു ടീമിനും കൂടിയാണ് പ്ലേ ഓഫിലേക്ക് യോഗ്യത ലഭിക്കുക.

കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയുന്ന ക്ലബ്ബിനെയായിരിക്കും പ്ലേ ഓഫിൽ നേരിടുക. ഇതോടെ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ലൂണ വരാൻ പോവുന്ന മത്സരങ്ങളിൽ കളിക്കുമോ എന്നത്.

ഇപ്പോളിത ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകിയിരിക്കുകയാണ് ഇവാനാശാൻ. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ ആശാൻ പറഞ്ഞിരിക്കുന്നത്, താരം ഹൈദരാബാദിനെ കളിക്കാൻ സാധ്യതയുണ്ട് എന്നാണ്.

“ആ കാര്യം ഇന്നത്തെ പരിശീലനത്തിന് ശേഷം ഞങ്ങൾ തീരുമാനിക്കും. കുറച്ച് സമയം കളിക്കാൻ താരം ഞങ്ങളോടൊപ്പം ഹൈദരാബാദിലേക്ക് വരാൻ സാധ്യതയുണ്ട്. എന്നാൽ ലൂണയ്ക്ക് 3 മഞ്ഞ കാർഡുകളുണ്ടെന്ന വസ്തുതയും ഞങ്ങൾ പരിഗണിക്കും.” എന്നാണ് ആശാൻ പറഞ്ഞത്.

അമ്പോ!! ഇന്ത്യൻ താരത്തിന്റെ കിടിലൻ ഒളിമ്പിക് ഗോൾ🔥; ഈ സീസണിലെ തന്നെ മികച്ച ഗോളുകളിലൊന്ന്… വീഡിയോ കാണാം…

ഡിമി ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഓഫറിന് വേണ്ടി കാത്തിരിക്കുകയാണ്.