in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

സ്റ്റിമാച്ചിന് പകരം ഇവാൻ ആശാൻ; ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ആശാനെ കൊണ്ട് വരണമെന്ന് ആരാധകർ

സ്ടിമാച്ചിന്റെ കീഴിൽ മോശം ഫുട്ബോളാണ് ഇന്ത്യ കളിക്കുന്നതെന്നും നിരവധി പ്രഗത്ഭരായ താരങ്ങളെ അദ്ദേഹം ടീമിലേക്ക് പരിഗണിക്കുന്നില്ല എന്ന വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്. സൗത്ത് ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ നിലവാരം കുറഞ്ഞ ടീമുകളോട് കഷ്ടിച്ച് വിജയിക്കാനേ സ്ടിമാച്ചിന്റെ ഇന്ത്യക്ക് സാധിച്ചിട്ടുള്ളുവെന്നും ഇങ്ങനെ പോയാൽ ഒരു ലോകകപ്പ് കളിയ്ക്കാൻ ഇന്ത്യ ഇനിയും പതിറ്റാണ്ടുകൾ കാത്തിരിക്കണമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

ഏഷ്യൻ കപ്പിൽ ഒരൊറ്റ മത്സരം പോലും വിജയിക്കാൻ ഇന്ത്യയ്ക്കായിട്ടില്ല. എന്തിനേറെ ഒരു ഗോൾ നേടാൻ പോലും ഇന്ത്യക്ക് സാധിച്ചില്ല. ഏഷ്യ കപ്പിലെ ദയനീയ പ്രകടനത്തെ തുടർന്ന് ഇന്ത്യൻ പരിശീലകനായ ഇഗോർ സ്ടിമാച്ചിനെ പുറത്താക്കണമെന്ന ആവശ്യം കൂടി ഇപ്പോൾ ഉയരുകയാണ്. സ്റ്റിമാറ്റിച്ച് ഔട്ട് എന്ന ഹാഷ്ടാഗും ഇപ്പോൾ വിവിധ സോഷ്യൽ മീഡിയ ചർച്ചകളിൽ ട്രെൻഡിങ്ങാവുകയും ചെയ്തിട്ടുണ്ട്.

സ്ടിമാച്ചിന്റെ കീഴിൽ മോശം ഫുട്ബോളാണ് ഇന്ത്യ കളിക്കുന്നതെന്നും നിരവധി പ്രഗത്ഭരായ താരങ്ങളെ അദ്ദേഹം ടീമിലേക്ക് പരിഗണിക്കുന്നില്ല എന്ന വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്. സൗത്ത് ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ നിലവാരം കുറഞ്ഞ ടീമുകളോട് കഷ്ടിച്ച് വിജയിക്കാനേ സ്ടിമാച്ചിന്റെ ഇന്ത്യക്ക് സാധിച്ചിട്ടുള്ളുവെന്നും ഇങ്ങനെ പോയാൽ ഒരു ലോകകപ്പ് കളിയ്ക്കാൻ ഇന്ത്യ ഇനിയും പതിറ്റാണ്ടുകൾ കാത്തിരിക്കണമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

അതെ സമയം സ്ടിമാച്ചിനെ പുറത്താക്കി പകരം പുതിയ പരിശീലകരെ കൊണ്ട് വരണമെന്ന ചർച്ചയും ശക്തമാണ്. സ്ടിമാച്ചിന് പകരക്കാരനായി പല പരിശീലകരുടെ പേരുകളും ആരാധകർ പല സമൂഹ മാധ്യമ അൽകൗണ്ടുകളിലും പറയുന്നുണ്ട്. നിലവിലെ എഫ്സി ഗോവ പരിശീലകൻ മനോലോ മാർക്കസ്, ഒഡീഷ പരിശീലകൻ സെർജിയോ ലോബര, മുൻ ബെംഗളൂരു പരിശീലകൻ ആൽബർട്ട് റോക്ക എന്നീ പേരുകളാണ് ആരാധകർ ഉയർത്തുന്നത്.

ഇതോടൊപ്പം കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ പേരും ആരാധകരിൽ ചിലർ ഉയർത്തുന്നുണ്ട്. തന്റെ സ്‌ക്വാഡിന്റെ ശക്തി മനസിലാക്കി അതനുസരിച്ച് ടീം ഫോർമേഷൻ തയാറാക്കാൻ കെൽപ്പുള്ള പരിശീലകനാണ് ഇവാൻ വുകമനോവിച്ചെന്നും അതിനാൽ സ്ടിമാച്ചിന്റെ പകരക്കാരനായി ഇവാൻ നല്ലൊരു ഓപ്‌ഷനാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

അതെ സമയം, ഐഎസ്എൽ പരിശീലകരെ കൂടാതെ മുൻ വിയറ്റ്നാം പരിശീലകൻ പാർക്ക് ഹാങ്ങ് സിയോ, നിലവിലെ ബംഗ്ലാദേശ് പരിശീലകൻ ഹാവിയർ കാബേര തുടങ്ങിയ പേരുകളും ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഉയർത്തുന്നുണ്ട്.

ചില്ലറക്കാരല്ല; ബ്ലാസ്റ്റേഴ്‌സ് ഇനി ഭയക്കേണ്ടത് ആ ടീമിനെയാണ്

ഇനിയുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാവുക ഈ 3 കാര്യങ്ങൾ