ഐഎസ്എൽ പത്താം സീസണിന്റെ രണ്ടാം ഘട്ടം അടുത്ത മാസം ആദ്യത്തിൽ ആരംഭിക്കും. നിലവിൽ ഐഎസ്എൽ ഷീൽഡ് പോരാട്ടത്തിൽ മുൻപന്തിയിലാണ് ബ്ലാസ്റ്റേഴ്‌സ്. 12 മത്സരങ്ങളിൽ 26 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. പക്ഷെ രണ്ട് മല്‍സരങ്ങള്‍ കുറച്ചു കളിച്ച എഫ്‌സി ഗോവ 24 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. ഒഡീഷ എഫ്സി, മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എന്നിവരും ഷീൽഡ് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്തുന്ന ടീമുകളാണ്.
ആദ്യഘട്ടത്തിൽ മികവ് തെളിയിക്കാൻ ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാൻ വുകമനോവിച്ചിനും സാധിച്ചെങ്കിലും രണ്ടാം ഘട്ടത്തിൽ കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിന് എളുപ്പമല്ല. രണ്ടാം ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ട പ്രധാനപ്പെട്ട 3 വെല്ലുവിളികൾ എന്തൊക്കെയാണെന്ന് നമ്മുക്ക് പരിശോധിക്കാം.
ലൂണയുടെ അഭാവം
നായകൻ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്സിന് ഒരു തലവേദനയാണ്. ആദ്യഘട്ടത്തിലെ അവസാന കുറച്ച് മത്സരങ്ങൾ ലൂണയില്ലാതെ ബ്ലാസ്റ്റേഴ്‌സ് കളിച്ച് വിജയിച്ചെങ്കിലും ഇനിയുള്ള നിർണായക മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ തലവേദന ലൂണയും അദ്ദേഹത്തിൻറെ മത്സരപരിചയവും ഏത് നിമിഷവും കളി മാറ്റി മറിക്കാൻ കഴിയുന്ന കഴിവുമാണ്. പകരക്കാരായി ഫെഡർ സെർനിച്ച് എന്ന താരം വന്നെങ്കിലും ലൂണയുടെ അഭാവം തരാം എത്രത്തോളം നികത്തുമെന്നതും കണ്ടറിയേണ്ടതുണ്ട്.
ഹോം മത്സരങ്ങളുടെ കുറവ്
ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കളിച്ച 12 മല്‍സരങ്ങളില്‍ 7 എണ്ണവും ഹോം മല്‍സരങ്ങളായിരുന്നു. ഹോം തട്ടകത്തിലെ അനുകൂല തരംഗം മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. എന്നാൽ ഇനി കാര്യങ്ങൾ അങ്ങനെയല്ല, ഇനി ബ്ലാസ്‌റ്റേഴ്‌സിന് കൊച്ചിയില്‍ അവശേഷിക്കുന്നത് വെറും 4 മല്‍സരങ്ങള്‍ മാത്രമാണ്. ഇത് വലിയ വെല്ലുവിളിയാണ് ബ്ലാസ്റ്റേഴ്സിന്
ടീമുകളുടെ കരുത്ത്
ആദ്യ ഘട്ടത്തിൽ ദുർബലരായ ടീമുകൾ പോലും രണ്ടാം ഘട്ടത്തിൽ പുതിയ താരങ്ങളെ ടീമിലെത്തിച്ച് കരുത്ത് വർധിപ്പിച്ചു എന്നത് ബ്ലാസ്റ്റേഴ്‌സ് ഗൗരവകരമായ കാണേണ്ട കാര്യമാണ്. ആദ്യ ഘട്ടത്തിൽ ദുർബലറായി കണ്ടിരുന്ന ജംഷദ്പൂർ ഇപ്പോൾ മികച്ച ഫോമിലാണ്. ഇത്തരത്തിൽ പല ടീമുകളും രണ്ടാം ഘട്ടത്തിൽ കരുത്ത് വർധിപ്പിച്ചത് ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള യാത്ര കഠിനമാക്കും.