in , , , ,

OMGOMG LOVELOVE LOLLOL AngryAngry CryCry

ചില്ലറക്കാരല്ല; ബ്ലാസ്റ്റേഴ്‌സ് ഇനി ഭയക്കേണ്ടത് ആ ടീമിനെയാണ്

ഫെബ്രുവരിയിൽ ഐഎസ്എലിന്റെ രണ്ടാം ഘട്ടം ആരംഭിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് ഇതേ പ്രകടനം നിലനിർത്തുകയാണെങ്കിൽ ക്ലബ് ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും. ഇനി പത്തുമത്സരങ്ങളാണ് റെഗുലർ സീസണിൽ ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളത്.

സൂപ്പർ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നുതന്നെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായെങ്കിലും ആരാധകർ ഇനി പ്രതീക്ഷയർപ്പിക്കുന്നത് ഐഎസ്എല്ലിലാണ്. നിലവിൽ ഐഎസ്എല്ലിൽ 12 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 26 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

ഫെബ്രുവരിയിൽ ഐഎസ്എലിന്റെ രണ്ടാം ഘട്ടം ആരംഭിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് ഇതേ പ്രകടനം നിലനിർത്തുകയാണെങ്കിൽ ക്ലബ് ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും. ഇനി പത്തുമത്സരങ്ങളാണ് റെഗുലർ സീസണിൽ ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളത്.

എന്നാൽ ഈ 10 മത്സരങ്ങളും ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമാവില്ല. മോഹൻ ബഗാൻ, ഒഡീഷ തുടങ്ങിയ കരുത്തരായ ടീമുകളെ ബ്ലാസ്റ്റേഴസിന് ഇനി നേരിടാനുണ്ട്. ഇതിൽ ബ്ലാസ്റ്റേഴ്സിന് തള്ളിക്കളയാൻ പറ്റാത്ത ടീമാണ് ജംഷദ്പൂർ എഫ്സി.

സീസണിലെ ആദ്യ മത്സരത്തിൽ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ജംഷദ്പൂരുമായി ഇനിയൊരു മത്സരം കൂടി ബ്ലാസ്റ്റേഴ്സിന് ബാക്കിയുണ്ട്. അത് അവരുടെ ഹോം തട്ടകത്തിലാണ്.

എന്നാൽ ഇതുവരെ ബ്ലാസ്റ്റേഴ്സ് കണ്ട ജംഷദ്പൂർ ആയിരിക്കില്ല ഇനി ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്. പുതിയ പരിശീലകൻ ഖാലിദ് ജമീലിന്റെ കീഴിൽ ജംഷഡ്പൂർ കുതിക്കുകയാണ്. ഖാലിദ് ജമീൽ ചുമതലയേറ്റതിനുശേഷം ജംഷദ്പൂർ ഒരൊറ്റ മത്സരങ്ങളിൽ പോലും പരാജയപ്പെട്ടിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിനെയടക്കം അവർ അവർ പരാജയപ്പെടുത്തി.

മറ്റുള്ള എതിരാളികളും ശക്തരാണെങ്കിലും ജംഷദ്പുരിനെ ഇനി പഴയതുപോലെ വിലകുറച്ച് കാണാൻ ബ്ലാസ്റ്റേഴ്സിന് കഴിയില്ല. പുതിയ പരിശീലകനും പുതിയ താരങ്ങളുമായി അവരിപ്പോൾ കരുത്തരായിരിക്കുകയാണ്.

പ്ലാൻ വെറേയാണ്; ബ്ലാസ്റ്റേഴ്‌സ് പ്ലാൻ വ്യക്തമാക്കി ഇവാൻ ആശാൻ

സ്റ്റിമാച്ചിന് പകരം ഇവാൻ ആശാൻ; ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ആശാനെ കൊണ്ട് വരണമെന്ന് ആരാധകർ