കേരളബ്ലാസ്റ്റേഴ്‌സ് മധ്യ നിരയിലെ പ്രധാന താരമാണ് ഇന്ത്യൻ ഫുട്‍ബോളിന്റെ ഏറ്റവും മികച്ച താരമായ ജിക്സൺ സിങ്.ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ 5 നമ്പറിലാണ് വരുന്ന സീസണിൽ ജിക്സൺ കളിക്കുക.
കഴിഞ്ഞ സീസണിൽ നമ്പർ 25യിരുന്നു ജിക്സൺ സിങ് അണിഞ്ഞത്.ജിക്സൺ നിലവിൽ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നത് കഴിഞ്ഞ ദേശീയ ടീമിൽ മികച്ച പ്രകടനം നടത്തിയ താരമാണ് ഈ മണിപ്പൂർകാരൻ.
കഴിഞ്ഞ സീസണിൽ 20 മത്സരങ്ങൾ താരം ബ്ലാസ്റ്റേഴ്സിനായി കളിച്ചു.ഇതുവരെ ഐ എസ് എലിൽ 60 മത്സരങ്ങളുടെ പരിജയ സമ്പത്തുണ്ട് താരത്തിന്.
2017 ൽ ഇന്ത്യയിൽ വെച്ച് നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഗോൾ നേടിയതും ജിക്സനാണ്.