in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

PC ഷെഡ്യുൾ ചെയ്തു💥; ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ജീക്സൺ സിംഗ് വരും….

ഐഎസ്എൽ പത്താം സീസണിലെ മൂന്നാം മത്സരത്തിനനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഞായറാഴ്ച വമ്പന്മാരായ മുംബൈ സിറ്റി എഫ്സിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക

ഐഎസ്എൽ പത്താം സീസണിലെ മൂന്നാം മത്സരത്തിനനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഞായറാഴ്ച വമ്പന്മാരായ മുംബൈ സിറ്റി എഫ്സിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക. മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീയിനയിൽ വെച്ചാണ് മത്സരം നടക്കുക.

ഇപ്പോഴിത്ത മത്സരത്തിന് മുന്നോടിയായി നടക്കുന്ന പത്രസമ്മേളനത്തിന്റെയും ട്രെയിനിങ്ങിന്റെയും വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിനായി പത്രസമ്മേളനത്തിൽ പങ്കെടുക്കുവ സഹ പരിശീലകൻ ഫ്രാങ്ക് ഡോവനും, ജീക്സൺ സിംഗുമാണ്.

അതോടൊപ്പം മുംബൈക്കായി പത്രസമ്മേളനത്തിൽ പങ്കെടുക്കുക പരിശീലകൻ ഡെസ് ബക്കിംഗ്ഹാമും, വിക്രം പർതാപ് സിംഗുമാണ്. മുംബൈയുടെ പത്രസമ്മേളനം ഇന്ന് ഉച്ചക്ക് 2:30ക്കും ബ്ലാസ്റ്റേഴ്‌സിന്റെ പത്രസമ്മേളനം ഇന്ന് ഉച്ചക്ക് 2:45നുമാണ് നടക്കുക.

ഇതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് 3:30 മുതലും, മുംബൈ സിറ്റി എഫ്സി 5 മണി മുതലും ട്രെയിനിങ് നടത്തും. നേവി മുംബൈ വെച്ചായിരിക്കും ഇരു ക്ലബ്ബും ട്രെയിനിങ് നടതുകയെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.

ഞെട്ടണ്ട, അന്ന് ബ്ലാസ്റ്റേഴ്സ് വിട്ടുകളഞ്ഞ താരമാണ് ഇവൻ🫤, ഇപ്പോൾ ഒരു ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നവൻ💥…

ബ്ലാസ്റ്റേഴ്സിൽ അഴിച്ചു പണിക്ക് സാധ്യത വരുന്ന മത്സരത്തിൽ പല മാറ്റങ്ങളും സംഭവിക്കും