in , , ,

പരിക്ക് മൂലം ദിമി പുറത്ത്😭!! പ്ലേഓഫ് കളിക്കുമോ എന്നത് സംശയത്തിൽ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും കൂടുതൽ വില്ലനായത് പരിക്കുകളാണ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഒമ്പത് വിദേശ താരങ്ങളിൽ മിലോസ് ഡ്രിൻസിചിനും, ഡെയ്സുകെ സകായ്ക്കും പുറമെ ബാക്കി എല്ലാ താരങ്ങൾക്കും പരിക്ക് മൂലം മത്സരങ്ങൾ നഷ്ടപെട്ടിരുന്നു.

ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു നിരാശക്കരമായ വാർത്തയാണ് പുറത്ത് വരുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമൻ്റകോസിന് പരിക്കേറ്റിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു വിദേശ മുന്നേറ്റ താരമായ ജസ്റ്റിൻ ഇമ്മാനുവലിന് പിന്നാലെയാണ് ദിമിക്ക്‌ ഇപ്പോൾ പരിക്കേറ്റിരിക്കുന്നത്. താരത്തിന്റെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണ് എന്നതിൽ വ്യക്തതയില്ല. പക്ഷെ താരത്തിന് രണ്ടാഴ്ചത്തോളം വിശ്രമം അനിവാര്യമാണ്.

നിലവിലെ സീസണിൽ 13 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് വേട്ടയിൽ ഏറ്റവും മുൻപന്തിയിലാണ് താരമുള്ളത്. ബ്ലാസ്റ്റേഴ്‌സിന്റെ വരാൻ പോവുന്ന ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ താരം കളിക്കില്ലായെന്ന് ഇവാനാശാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ അതിനു ശേഷമുള്ള പ്ലേ ഓഫ്‌ മത്സരത്തിൽ താരത്തിന് കളിക്കാൻ കഴിയുമോ എന്നത് സംശയത്തിലാണ്. എന്തിരുന്നാലും താരം എത്രയും വേഗം പരിക്കിൽ നിന്ന് മുക്തനായി തിരിച്ചുവരും എന്ന പ്രതിക്ഷയിലാണ് ആരാധകർ.

ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെച്ച താരത്തിന് ഐഎസ്എല്ലിൽ ഹാട്രിക്ക്

പ്രകടനം പോരാ; ബ്ലാസ്റ്റേഴ്‌സ് സീനിയർ താരത്തിന്റെ പ്രകടനത്തിൽ ആരാധകർക്ക് ആശങ്ക