in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

തീപ്പൊരി താരത്തെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്‌സ് നീക്കം🥵; മുന്നേറ്റ നിര ഒന്നുകൂടി ശക്തമാക്കുന്നു🔥…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്നത് മുന്നേറ്റ നിരയിലെ ചില പ്രശ്നങ്ങളാണ്. ഇതുവരെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് വിദേശ മുന്നേറ്റ താരങ്ങളും വേണ്ടത്ര ഫോമിലെത്തിയിട്ടില്ല.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്നത് മുന്നേറ്റ നിരയിലെ ചില പ്രശ്നങ്ങളാണ്. ഇതുവരെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് വിദേശ മുന്നേറ്റ താരങ്ങളും വേണ്ടത്ര ഫോമിലെത്തിയിട്ടില്ല.

അതോടൊപ്പം വരാൻ പോവുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ബിദ്യസാഗർ ബ്ലാസ്റ്റേഴ്‌സ് വിട്ട് പഞ്ചാബ് എഫ്സിയിലേക്ക് കൂടുമാറുമെന്നും അഭ്യൂഹംങ്ങളുണ്ട്. അങ്ങനെയിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷക്കരമായ വാർത്ത ചില ബംഗാൾ മാധ്യമങ്ങൾ പുറത്ത് വിടുന്നത്.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വരാൻ പോവുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഐ-ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ് സിയുടെ മുന്നേറ്റ താരമായ ഡേവിഡ് ലാൽലൻസംഗയെ കൂടാരത്തിലെത്തിക്കുമെന്നാണ്. എന്നാൽ ഈ റിപ്പോർട്ടുകൾ എത്രത്തോളം ശരിയാണെന്നതിൽ വ്യക്തതയില്ല

നിലവിൽ താരം മുഹമ്മദൻസിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. താരം ഈ സീസണിൽ ആദ്യ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ മുഹമ്മദൻസിനു വേണ്ടി നേടി കഴിഞ്ഞു.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയിൽ ഇന്ത്യൻ താരങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നതായി കാണുന്നില്ല. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് എന്തിന് ലാൽലൻസംഗയെ കൊണ്ടുവരണമെന്ന ചോദ്യവും ഉയരുന്നുണ്ട്. പക്ഷേ ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങുന്ന ബിദ്യാസാഗറിന് പകരമായിരിക്കും താരം ബ്ലാസ്റ്റേഴ്സിലെത്തുകയെന്നും അഭ്യൂഹംങ്ങൾ വരുന്നുണ്ട്.

ഇനി മുന്നേറ്റ നിര അവൻ ഭരിക്കും💥; ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിൽ സൂപ്പർ താരം ആദ്യ ഇലവനിലിറങ്ങും….

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന് അപകടത്തിൽ ഗുരുതര പരിക്ക് ബാധിച്ചതായി റൂമറുകൾ..